ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? പ്രവാസികള്‍ക്കും അപേക്ഷിക്കാം, സുവര്‍ണാവസരം നഷ്ടപ്പെടുത്തല്ലേ!
ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. നഗരത്തിലെ റോഡുകള്‍, മെട്രോ, ബസുകള്‍, ട്രാമുകള്‍, മറൈന്‍ ഗതാഗതം എന്നിവ കൈകാര്യം ചെയ്യുന്നത് ആര്‍ ടി എയ്ക്ക് കീഴിലാണ്. മാനേജീരിയല്‍, സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കല്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ദുബായിയുടെ മൊബിലിറ്റി നെറ്റ്വര്‍ക്കും നഗര അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ആര്‍ടിഎ പ്രധാന സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിനിടയിലാണ് ഈ നിയമന നീക്കം. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും നഗരത്തിന്റെ ദ്രുതഗതിയിലുള്ള വികാസം ഉള്‍ക്കൊള്ളുന്നതിനും ലക്ഷ്യമിട്ട് 2027 ഓടെ 57 തന്ത്രപ്രധാനമായ റോഡ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് അതോറിറ്റി.

2030 ഓടെ 25% ഓട്ടോണമസ് മൊബിലിറ്റി കൈവരിക്കുക എന്ന ആര്‍ടിഎയുടെ ലക്ഷ്യത്തിന്റെ ഭാഗമായ സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷനുകളിലേക്കായിരിക്കും പുതിയ നിയമനങ്ങള്‍. നഗരത്തിന്റെ സൈക്ലിംഗ് ശൃംഖല വളര്‍ത്തുക, 2025 ല്‍ ഓട്ടോണമസ് ടാക്‌സികളുടെ വ്യാപനത്തെ പിന്തുണക്കുക, അല്‍ ബര്‍ഷ 2 മോഡല്‍ ഡിസ്ട്രിക്റ്റ് പോലുള്ള താമസയോഗ്യമായ നഗര മെച്ചപ്പെടുത്തലുകള്‍ എന്നിവയും ആര്‍ടിഎയുടെ വരുംകാല പദ്ധതികള്‍ ആണ്.
വിവിധ വകുപ്പുകളിലായി വൈവിധ്യമാര്‍ന്നതും ഫലപ്രദവുമായ റോളുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രധാന സംരംഭങ്ങള്‍ ആര്‍ ടി എ നിലവില്‍ ഏറ്റെടുത്തിട്ടുണ്ട്.
ഡ്രാഫ്റ്റ്‌സ്മാന്‍
എഞ്ചിനീയറിംഗ് ഡ്രോയിംഗില്‍ ഡിപ്ലോമ ഉള്ള എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. യുഎഇ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കും. ട്രാഫിക്ക് വകുപ്പിന് കീഴിലാമ് ഈ നിയമനം നടത്തുന്നത്.
സീനിയര്‍ സ്‌പെഷ്യലിസ്റ്റ് - എന്റര്‍പ്രൈസ് കമാന്‍ഡ് & കണ്‍ട്രോള്‍ സെന്റര്‍ ഓപ്പറേഷന്‍സ്
ഗതാഗത എഞ്ചിനീയറിംഗിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ ബാച്ചിലേഴ്‌സ് അല്ലെങ്കില്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മുതല്‍ എട്ട് വര്‍ഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സംയോജിത മൊബിലിറ്റി, ക്രൈസിസ് മാനേജ്‌മെന്റ് സിസ്റ്റങ്ങളുടെ മേല്‍നോട്ടം എന്നിവ ഈ തസ്തികയുടെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുന്നു.
ചീഫ് സ്‌പെഷ്യലിസ്റ്റ്
ഗതാഗത ആസൂത്രണത്തിലോ ട്രാഫിക് എഞ്ചിനീയറിംഗിലോ മാസ്റ്റേഴ്‌സ് ബിരുദവും കുറഞ്ഞത് 9 വര്‍ഷത്തെ പരിചയവും. ഗതാഗത മോഡലിംഗിലും നഗര മൊബിലിറ്റി അനലിറ്റിക്‌സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്റര്‍പ്രൈസ് കമാന്‍ഡ് & കണ്‍ട്രോള്‍ വകുപ്പിന് കീഴിലായിരിക്കും നിയമനം.
സീനിയര്‍ ചീഫ് എഞ്ചിനീയര്‍
സിവില്‍ എഞ്ചിനീയറിംഗിലോ നഗര ആസൂത്രണത്തിലോ 11+ വര്‍ഷത്തെ പരിചയമുള്ള ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നയ വികസനവും ഗതാഗത സംവിധാന ആസൂത്രണവും റോളില്‍ ഉള്‍പ്പെടുന്നു.
സീനിയര്‍, ചീഫ് സ്‌പെഷ്യലിസ്റ്റുകള്‍ - ടാലന്റ് പ്ലാനിംഗ് & അക്വിസിഷന്‍
ഹ്യൂമന്‍ റിസോഴ്സസ് & ഡെവലപ്മെന്റ് വകുപ്പിന് കീഴിലായിരിക്കും നിയമനം. എമിറേറ്റൈസേഷനിലും വര്‍ക്ക്‌ഫോഴ്സ് പ്ലാനിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ് അല്ലെങ്കില്‍ എച്ച്ആറില്‍ ബിരുദവും 11 വര്‍ഷം വരെ പരിചയവും ആവശ്യമാണ്.
സ്റ്റുഡിയോ ഡയറക്ടര്‍ - മീഡിയ കമ്മ്യൂണിക്കേഷന്‍
മാര്‍ക്കറ്റിംഗ് & കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ വകുപ്പിന് കീഴിലായിരിക്കും നിയമനം. മീഡിയ പ്രൊഡക്ഷന്‍ ബിരുദവും 11 വര്‍ഷത്തെ പരിചയവും ആവശ്യമാണ്. വീഡിയോ പ്രൊഡക്ഷന്‍ കൈകാര്യം ചെയ്യലും പോസ്റ്റ്-പ്രൊഡക്ഷന്‍ എഡിറ്റിംഗും ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു.
സീനിയര്‍ സ്‌പെഷ്യലിസ്റ്റ് - ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
മാര്‍ക്കറ്റിംഗ് & കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ കീഴിലായിരിക്കും നിയമനം. 8 വര്‍ഷം മാര്‍ക്കറ്റിംഗില്‍ പരിചയമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ കാമ്പെയ്നുകള്‍ നടത്തലും എസ്ഇഒ അല്ലെങ്കില്‍ എസ്ഇഎം തന്ത്രങ്ങളും പ്രധാന ചുമതലകളില്‍ ഉള്‍പ്പെടുന്നു.
അതേസമം പ്രസ്തുത തസ്തികകളുടെ ശമ്പള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല, അപേക്ഷിക്കേണ്ട അവസാന തീയതികള്‍ റോളിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. എല്ലാ ഒഴിവുകളുടേയും വിശദാംശങ്ങള്‍ ആര്‍ ടി എയുടെ ഔദ്യോഗിക കരിയര്‍ പേജില്‍ ലഭ്യമാണ്.












Click it and Unblock the Notifications