Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ലൈദുബായില്‍ ക്യാബിന്‍ ക്രൂ ആകാം... ശമ്പളവും അലവന്‍സും എത്രയെന്ന് കേട്ടോ?

ദുബായ് ആസ്ഥാനമായ ഫ്‌ലൈദുബായ്, കാബിന്‍ ക്രൂ ടീമിലേക്ക് പുതിയ നിയമനം നടത്തുന്നു. വ്യോമയാനത്തിലും ഉപഭോക്തൃ സേവനത്തിലും കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. നൂറിലധികം സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയായ ഫ്‌ലൈ ദുബായ്, ദുബായിയെ പ്രതിനിധീകരിച്ച് ലോകം ചുറ്റി സഞ്ചരിക്കാന്‍ അവസരം നല്‍കുമെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.

2016 ല്‍ 10 ഗ്രാം സ്വര്‍ണത്തിന് 29000 രൂപ! ഇന്ന് 1.54 ലക്ഷം!! ഈ അക്ഷയ തൃതീയയില്‍ എന്ത് സംഭവിക്കും?
2016 ല്‍ 10 ഗ്രാം സ്വര്‍ണത്തിന് 29000 രൂപ! ഇന്ന് 1.54 ലക്ഷം!! ഈ അക്ഷയ തൃതീയയില്‍ എന്ത് സംഭവിക്കും?

ലിങ്ക്ഡ്ഇന്‍ അറിയിപ്പ് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബഹുസ്വര കാബിന്‍ ക്രൂ ടീമിന്റെ ഭാഗമാകാം. സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ള ഇന്‍ഫ്‌ലൈറ്റ് സേവനമാണ് പ്രധാന ദൗത്യം. ആതിഥ്യമര്യാദയോടുള്ള അഭിനിവേശം, പൊരുത്തപ്പെടാനുള്ള കഴിവ്, അവിസ്മരണീയ യാത്രാനുഭവങ്ങള്‍ ഒരുക്കാനുള്ള പ്രതിബദ്ധത എന്നിവയുള്ളവരെയാണ് ഫ്‌ലൈദുബായ് തേടുന്നത്.

Dubai Jobs

അപേക്ഷകര്‍ക്ക് കുറഞ്ഞത് 21 വയസ്സും 158 സെന്റീമീറ്റര്‍ ഉയരവും നിര്‍ബന്ധം. ഇംഗ്ലീഷില്‍ പ്രാവീണ്യം വേണം. അധിക ഭാഷാപരിജ്ഞാനം നേട്ടമാണ്. ഹൈസ്‌കൂള്‍ ഡിപ്ലോമ കുറഞ്ഞ യോഗ്യത. നല്ല ആരോഗ്യവും വൈദ്യപരിശോധനാ വിജയിക്കാനുള്ള കഴിവും, ദുബായിലേക്ക് മാറാനുള്ള സന്നദ്ധതയും ആവശ്യമാണ്. വ്യോമയാനം, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളിലെ ഉപഭോക്തൃ സേവന പരിചയം അഭികാമ്യം.

അക്ഷയ തൃതീയയ്ക്ക് ഒറ്റയടിക്ക് സ്വര്‍ണം വാങ്ങരുത്..! ദീപാവലി വരെ അളവ് കുറച്ച് വാങ്ങിയാല്‍ നേട്ടം
അക്ഷയ തൃതീയയ്ക്ക് ഒറ്റയടിക്ക് സ്വര്‍ണം വാങ്ങരുത്..! ദീപാവലി വരെ അളവ് കുറച്ച് വാങ്ങിയാല്‍ നേട്ടം

യൂണിഫോമില്‍ കാണാവുന്ന ടാറ്റൂകള്‍ പാടില്ല. പ്രൊഫഷണല്‍ രൂപം കാത്തുസൂക്ഷിക്കണമെന്നും വിമാനക്കമ്പനി നിര്‍ദേശിക്കുന്നു. ഫ്‌ലൈ ദുബായ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന ശമ്പളം, താമസ, യാത്രാ അലവന്‍സുകള്‍ എന്നിവയായി പ്രതിമാസം 8,275 ദിര്‍ഹം (2.08 ലക്ഷം രൂപ) ലഭിക്കും. ഫ്‌ലൈറ്റ് മണിക്കൂറുകള്‍ക്കനുസരിച്ച് ഏകദേശം 4,500 ദിര്‍ഹം (1.13 ലക്ഷം രൂപ) വരുന്ന പ്രതിമാസ ഫ്‌ലൈയിംഗ് പേയും ഉണ്ടാകും.

മെഡിക്കല്‍ ഇന്‍ഷുറന്‍സ്, 30 ദിവസത്തെ വാര്‍ഷിക അവധി, വാര്‍ഷിക യാത്രാ ടിക്കറ്റ്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇളവുകളെടുകൂടിയ ടിക്കറ്റുകള്‍, സേവനാനന്തര ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. കരാര്‍ ഓപ്പണ്‍-എന്‍ഡഡ് അടിസ്ഥാനത്തിലായിരിക്കും.

ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം.. ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം; നിങ്ങളുമുണ്ടോ?
ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം.. ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം; നിങ്ങളുമുണ്ടോ?

ഒന്നാം വര്‍ഷത്തേക്ക് ഏകദേശം 2,650 ഡോളര്‍ (9,700 ദിര്‍ഹം- 2.44 ലക്ഷം) പരിശീലന ബോണ്ട് ബാധകമാണ്. കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ദീര്‍ഘകാല വികസന അവസരങ്ങള്‍ നല്‍കാനും, സംഘടനയില്‍ വളരാനും, വ്യോമയാനത്തില്‍ സുസ്ഥിരമായ കരിയര്‍ കെട്ടിപ്പടുക്കാനും ഫ്‌ലൈദുബായ് ലക്ഷ്യമിടുന്നു. അപേക്ഷാ പ്രക്രിയ ഫ്‌ലൈദുബായ് കരിയര്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി പൂര്‍ത്തിയാക്കണം.

തുടര്‍ന്ന് ഓണ്‍ലൈന്‍ സൈക്കോമെട്രിക് വിലയിരുത്തലുകള്‍, വീഡിയോ അഭിമുഖം, അപേക്ഷാ അവലോകനം എന്നിവയുണ്ടാകും. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കായി അന്തിമ വിലയിരുത്തല്‍ ദിവസങ്ങളും നടത്തും. ആശയവിനിമയ ശേഷി, യുക്തിപരമായ ചിന്ത, സേവന മനോഭാവം എന്നിവ വിലയിരുത്താനാണ് ഈ പ്രക്രിയ. അഭിനിവേശമുള്ളവരും, സുരക്ഷാ ബോധമുള്ളവരും, അതിവേഗം മാറുന്ന ആഗോള ചുറ്റുപാടില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പങ്ക് അനുയോജ്യമാണെന്ന് ഫ്‌ലൈദുബായ് വിജ്ഞാപനത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+