ദുബായില്‍ സര്‍ക്കാര്‍ ജോലിക്ക് ആളെ വേണം, പ്രവാസികള്‍ക്കും അപേക്ഷിക്കാം; ശമ്പളം എത്രയെന്ന് അറിയാമോ?
നൈപുണ്യ വികസനത്തിലും ഉയര്‍ന്നുവരുന്ന വ്യവസായങ്ങളിലും വലിയ നിക്ഷേപങ്ങള്‍ നടത്തുന്നത് വഴി ദുബായ് ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നിവയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി അവസരങ്ങളുടെ വാതിലുകള്‍ തുറക്കുകയാണ്. എഐയും ഓട്ടോമേഷനും തൊഴില്‍ ശക്തിയെ പുനര്‍നിര്‍മ്മിക്കുന്നതിനാല്‍, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്കും പ്രവാസികള്‍ക്കും ഇപ്പോള്‍ എക്കാലത്തേക്കാളും കൂടുതല്‍ അവസരങ്ങളുണ്ട്.
മത്സരാധിഷ്ഠിത ശമ്പളം, കരിയര്‍ വളര്‍ച്ച, ദീര്‍ഘകാല തൊഴില്‍ സുരക്ഷ എന്നിവയാണ് ദുബായിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ തസ്തികകള്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംജാതമായിരിക്കുന്നത്. സ്വകാര്യ കമ്പനികളാണ് ഭൂരിഭാഗം പ്രവാസികളെയും നിയമിക്കുന്നതെങ്കിലും, സ്ഥിരത, ആകര്‍ഷകമായ ശമ്പളം, മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ എന്നിവ കാരണം സര്‍ക്കാര്‍ ജോലികള്‍ ഇപ്പോഴും വളരെ ആവശ്യക്കാരുള്ളവയാണ്.

യുഎഇ പൗരന്മാര്‍ക്ക് പലപ്പോഴും നിയമന മുന്‍ഗണന ലഭിക്കുന്നുണ്ടെങ്കിലും, നിരവധി ദുബായ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വൈദഗ്ധ്യമുള്ള പ്രവാസികള്‍ക്ക് തസ്തികകള്‍ തുറക്കുന്നുണ്ട്. ദുബായിയുടെ ഔദ്യോഗിക ജോബ് പോര്‍ട്ടലായ dubaicareers.ae, എല്ലാ രാജ്യക്കാര്‍ക്കും വേണ്ടിയുള്ള നിരവധി ഒഴിവുകള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇതിലെ ചില തസ്തികകളില്‍ പ്രതിമാസം 40,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നു. വിവിധ മേഖലകളിലായി പ്രവാസികള്‍ക്ക് നിലവില്‍ ലഭ്യമായ ദുബായ് സര്‍ക്കാര്‍ ജോലികളെ കുറിച്ച് അറിയാം
സീനിയര്‍ സ്‌പെഷ്യലിസ്റ്റ്
റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ കൊമേഴ്സ്യല്‍ & ഇന്‍വെസ്റ്റ്മെന്റ് വിഭാഗത്തില്‍ ആണ് സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഒഴിവ്. ശമ്പളം വ്യക്തമാക്കിയിട്ടില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 31
ചീഫ് സ്‌പെഷ്യലിസ്റ്റ്
ധനകാര്യ വകുപ്പില്‍ പ്രൊക്യുര്‍മെന്റ് & സ്റ്റോറേജ് പോളിസികളും ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ഒഴിവുണ്ട്. 20000 - 130000 ദിര്‍ഹം വരെയാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 27
സ്‌പെഷ്യലിസ്റ്റ്
ധനകാര്യ വകുപ്പില്‍ പ്രൊക്യുര്‍മെന്റ് പോളിസികളും വെയര്‍ഹൗസിംഗും കൈകാര്യം ചെയ്യാനും ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. 20000 - 130000 ദിര്‍ഹം വരെയാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 27
ചീഫ് സ്‌പെഷ്യലിസ്റ്റ് - സ്റ്റാറ്റിസ്റ്റിക്‌സ് & ഡാറ്റ വിശകലനം
റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കീഴില്‍ എന്റര്‍പ്രൈസ് കമാന്‍ഡ് & കണ്‍ട്രോള്‍ തസ്തികയില്‍ ഒഴിവുകളുണ്ട്. ശമ്പളം വ്യക്തമാക്കിയിട്ടില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍
ദുബായ് കള്‍ച്ചര്‍ വിഭാഗത്തിന് കീഴില്‍ ഇന്റേണല്‍ ഓഡിറ്റ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20000 - 130000 ദിര്‍ഹം വരെയാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31












Click it and Unblock the Notifications