Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ആർടിഎയില്‍ നിരവധി ഒഴിവുകള്‍; ശമ്പളം ലക്ഷങ്ങള്‍; വിദേശികള്‍ക്കും അപേക്ഷിക്കും

ദുബായില്‍ ഒരു ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? അതും ഒരു സർക്കാർ വകുപ്പിന് കീഴില്‍. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കായി ഇതാ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് (ആർടിഎ) കീഴില്‍ നിരവധി ഒഴിവുകള്‍ വന്നിരിക്കുകയാണ്. യു എ ഇ പൗരന്മാർക്കൊപ്പം തന്നെ വിദേശികൾക്കും അപേക്ഷിക്കാന്‍ കഴിയുന്ന ഒഴിവുകളാണ് ഇതെന്നാണ് ഏറ്റവും വലിയ പ്രത്യേകത.

ദുബായ് നഗരത്തിലെ റോഡുകൾ, മെട്രോ, ബസുകൾ, ട്രാമുകൾ, മറൈൻ ഗതാഗതം എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ആർ ടി എ, മാനേജേറിയൽ, സ്പെഷലിസ്റ്റ്, ടെക്നിക്കൽ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സർക്കാറിന് കീഴിലാണ് ജോലി എന്നതിനാല്‍ തന്നെ ഓരോ ഒഴിവുകളിലും ലക്ഷങ്ങളാണ് ശമ്പളം. വിദേശികള്‍ക്കായുള്ള ഒഴിവുകളും അതിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകളും താഴെ വിശദമായി നല്‍കുന്നു.

dubai-rta

ചീഫ് അനലിസ്റ്റ് - ഡിജിറ്റൽ മാർക്കറ്റിംഗ്

  • യോഗ്യത: ബിസിനസ്/മാർക്കറ്റിംഗ്/മീഡിയ/പബ്ലിക് റിലേഷൻസിൽ ബാച്ചിലർ ബിരുദം
  • പരിചയം: 5 വർഷത്തെ പ്രവൃത്തി പരിചയം
  • ആവശ്യമായ കഴിവുകൾ: മീഡിയ പ്ലാനിംഗ്, മാർക്കറ്റിംഗ് & അഡ്വർടൈസിംഗ്, ക്യാമ്പയിൻ പ്രൊമോഷൻ, ബിസിനസ് പ്ലാനിംഗ്, പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് റിപ്പോർട്ടിങ്
  • മറ്റ് യോഗ്യതകൾ: ഉയർന്ന വിശകലന കഴിവ്, വിവിധ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം, മികച്ച ആശയവിനിമയ കഴിവ്, ടീം വർക്ക്, പ്രശ്നപരിഹാര കഴിവ്, ലക്ഷ്യാധിഷ്ഠിത നേതൃത്വം.

ഓഡിറ്റ് മാനേജർ - ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ് ഓഡിറ്റ്

  • യോഗ്യത: ഫിനാൻസ്/ബിസിനസ്/അക്കൗണ്ടിംഗിൽ ബാച്ചിലർ ബിരുദം (മാസ്റ്റേഴ്സ് ബിരുദം അഭിലഷണീയം)
  • സർട്ടിഫിക്കേഷൻ: സി പി എ/ എ സി സി എ, ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റിംഗ് സർട്ടിഫിക്കേഷനുകൾ അഭിലഷണീയം
  • പരിചയം: 7-10 വർഷത്തെ പ്രസക്തമായ പരിചയം

സീനിയർ ഓഡിറ്റർ - ഗവൺമെന്റ് & നോൺ-പ്രോഫിറ്റ് എന്റിറ്റീസ് ഓഡിറ്റ്

  • യോഗ്യത: ഫിനാൻസ്/ബിസിനസ്/അക്കൗണ്ടിംഗിൽ ബാച്ചിലർ ബിരുദം (മാസ്റ്റേഴ്സ് ബിരുദം അഭിലഷണീയം)
  • സർട്ടിഫിക്കേഷൻ: സി ഐ എ, സി പി എ എന്നിവ അഭിലഷണീയം
  • പരിചയം: 4-7 വർഷത്തെ പ്രസക്തമായ പരിചയം

ഓഡിറ്റ് മാനേജർ - എനർജി & ഇൻഡസ്ട്രി ഓഡിറ്റ്

  • യോഗ്യത: ഫിനാൻസ്/ബിസിനസ്/അക്കൗണ്ടിംഗിൽ ബാച്ചിലർ ബിരുദം (മാസ്റ്റേഴ്സ് ബിരുദം അഭിലഷണീയം)
  • സർട്ടിഫിക്കേഷൻ: സി ഐ എ, സി പി എ, ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റിംഗ് സർട്ടിഫിക്കേഷനുകൾ അഭിലഷണീയം
  • പരിചയം: 7-10 വർഷത്തെ പ്രസക്തമായ പരിചയം

സീനിയർ എഡിറ്റർ

  • യോഗ്യത: ജേർണലിസം അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻസിൽ ബാച്ചിലർ ബിരുദം
  • പരിചയം: 3 വർഷത്തെ പ്രസക്തമായ പരിചയം, 3 വർഷം ടീമിൽ പ്രവർത്തിച്ച പരിചയം

റെസിഡന്റ് കേസ് മാനേജർ

  • യോഗ്യത: സോഷ്യൽ സർവീസസ് അല്ലെങ്കിൽ തത്തുല്യമായ ബാച്ചിലർ ബിരുദം

ഡ്രാഫ്റ്റ്സ്മാൻ - ട്രാഫിക് സൈനേജ് ആൻഡ് അഡ്രസിംഗ്

  • യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ

ആർ ടി എയുടെ ഔദ്യോഗിക കരിയർ പോർട്ടലായ https://jobs.dubaicareers.ae ൽ ജോലി ഒഴിവുകൾ ലഭ്യമാണ്. അപേക്ഷകർ അവരുടെ റെസ്യൂമെ, പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ, മുൻ ജോലി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ സമർപ്പിക്കണം.

ദുബൈ മെട്രോ, ബസുകൾ, ട്രാമുകൾ, വാട്ടർ ടാക്സികൾ, ഫെറികൾ എന്നിവയുടെ പ്രവർത്തന മേല്‍നോട്ടം വഹിക്കുന്നതിനൊപ്പം തന്നെ റോഡുകൾ, പാലങ്ങൾ, ടണലുകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവയുടെ നിർമാണവും പരിപാലനവു ആർടിഎയുടെ കീഴിലാണ് വരുന്നത്. 2027-ഓടെ 57 പ്രധാന റോഡ് പദ്ധതികൾ പൂർത്തിയാക്കുക, 2030-ഓടെ 25% ഓട്ടോണമസ് മൊബിലിറ്റി കൈവരിക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക, ദുബൈയുടെ നഗര വികസനത്തിന് അനുസൃതമായ ലോകോത്തര ഗതാഗത സൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് ആർ ടി എയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+