എയര്‍ലൈന്‍ കമ്പനിയില്‍ ഒരു ജോലി; ഇതാണ് അവസരം, എമിറേറ്റ്സിലും ഫ്ളൈദുബായിലും നിരവധി ഒഴിവുകള്‍
ദുബായ്: അടുത്ത വര്‍ഷത്തോട് കൂടി യു എ ഇയിലെ ടൂറിസം മേഖലയിലെ വരുമാനം കുതിച്ചുയരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതേ യു എ ഇയിലെ എയര്‍ലൈനുകളും ട്രാവല്‍ ഏജന്‍സികളും ഈ വര്‍ഷം അവരുടെ റിക്രൂട്ട് പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. 2023-ല്‍ ഉടനീളം അവര്‍ അത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുത്.

വ്യോമയാന മേഖലയിലെ മിക്ക കമ്പനികളും അടുത്ത വര്‍ഷത്തോടെ മഹാമാരിക്ക് മുമ്പുള്ള തൊഴിലാളികളുടെ ശേഷിയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, സുഗമമായ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ പുതിയ ആളുകളെ നിയമിക്കാന്‍ ഒരുങ്ങുകയാണ്. ദുബായുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സും ബജറ്റ് എയര്‍ലൈനായ ഫ്ളൈദുബായ്യും ആഭ്യന്തരമായും അന്തര്‍ദേശീയമായും നൂറുകണക്കിന് പ്രൊഫഷണലുകളെ നിയമിക്കാന്‍ ഒരുങ്ങുകയാണ്.

ഈ വര്‍ഷം, ഞങ്ങള്‍ 20 പുതിയ വിമാനങ്ങള്‍ 114 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തി ഞങ്ങളുടെ ശേഷി വികസിപ്പിക്കുകയാണെന്ന് ഫ്ളൈദുബായ് സിഇഒ ഗൈത് അല്‍ ഗൈത്ത് പറഞ്ഞു. ഈ വളര്‍ച്ചയെ ഭാഗമാകുന്നതിന് 2022-ന്റെ തുടക്കം മുതല്‍ 1,300-ലധികം പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പുതിയതായി നിയമിക്കുന്നവരില്‍ 80 ശതമാനവും ക്യാബിന് ക്രൂ, എഞ്ചിനീയര്‍മാര്‍, പൈലറ്റുമാര്‍ എന്നിവരാണ്. ഞങ്ങള്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് ജീവനക്കാരെ പുറത്താക്കിയിട്ടില്ലെന്നും അവര്‍ക്ക് വോളണ്ടറി ലീവ് സംവിധാനം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ 97 ശതമാനം പേരെ വീണ്ടും ജോലിക്ക് എടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.

എമിറേറ്റ്സും സമാനമായ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. ക്യാബിന് ക്രൂ, പൈലറ്റുമാര്‍, എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ വിദഗ്ധരായ മെക്കാനിക്സ്, ടെക്നീഷ്യന്മാര്, പ്ലാനര്‍മാര്‍ തുടങ്ങിയ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ഞങ്ങള്‍ തിരയുകയാണെന്ന് വിമാനക്കമ്പനിയുടെ വക്താക്കള്‍ അറിയിച്ചു.

എല്ലാ ജീവനക്കാര്‍ക്കും ആകര്‍ഷമായ ശമ്പള വ്യവസ്ഥകളാണ് കമ്പനി ഒരുക്കുന്നത്. ഏവിയേഷന്‍ പ്രൊഫഷണലുകള്‍ക്ക് ശരാശരി ശമ്പളം വ്യവസ്ഥകള്‍ ഇങ്ങനെയാണ്. എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍: ദിര്‍ഹം 21,600, എയ്റോസ്പേസ് എഞ്ചിനീയര്‍: 26,200 ദിര്‍ഹം, എയ്റോസ്പേസ് ടെക്നീഷ്യന്: 19,900 ദിര്‍ഹം, എയര്‍ ക്രൂ ഓഫീസര്‍: 13,300 ദിര്‍ഹം, എയര്‍ ട്രാഫിക് അസിസ്റ്റന്റ്: 10,900 ദിര്‍ഹം, എയര്‍ലൈന്‍ കോപൈലറ്റ്: 22,800 ദിര്‍ഹം, ഏവിയേഷന്‍ അനലിസ്റ്റ്: 22,800 ദിര്‍ഹം, ക്യാബിന് ക്രൂ: 10,000 ദിര്‍ഹം എന്നിങ്ങനെയാണ്.

ആശയവിനിമയവും സഹകരണവും, വിവരങ്ങള്‍ ആക്സസ് ചെയ്യാനും വിശകലനം ചെയ്യാനുമുള്ള കഴിവ് (ഡാറ്റ അനലിറ്റിക്സ്), ഡിജിറ്റല്‍ സാക്ഷരത, ജിജ്ഞാസയും പഠനത്തോടുള്ള ഇഷ്ടവും, വൈകാരിക ബുദ്ധി, സ്വയം അവബോധം എന്നിങ്ങനെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യതകള്‍.
-
എഐ തരും പണി, മണിക്കൂറിന് 14,000 രൂപ ശമ്പളം! വമ്പൻ ഓഫർ അറിയാതെ പോകല്ലേ -
കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ട്രെയിനിയാകാം; 60,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു











Click it and Unblock the Notifications