ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ എല്ലായിടത്തും ഒഴിവുകൾ; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം, അറിയാം
ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ സ്വകാര്യ മേഖലയിൽ നിരവധി ഒഴിവുകൾ. അക്കൗണ്ടന്റ്, എഞ്ചിനിയർ, ക്യാമ്പ് ബോസ് തുടങ്ങിയ ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദമായി നോക്കാം
ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്മാൻ, ബിഐഎം മോഡലർമാരുടെ ഒഴിവുകൾ
പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്മാൻ, ബിഐഎം മോഡലർമാരുടെ ഒഴിവുകൾ. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, പ്ലംബിംഗ്, ഹവാക്ക് വിഭാഗങ്ങളിലെ ഡ്രാഫ്റ്റ്‌സ്മാൻമാർക്കും മോഡലർമാർക്കുമാണ് അവസരം.
ഓട്ടോകാഡ്, റെവിറ്റ് സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിച്ചാകം. യുഎഇയിൽ അല്ലെങ്കിൽ യുഎഇ പ്രോജക്ടുകളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്
4000 മുതൽ 5500 ദിർഹം വരെയാണ് ശമ്പളം. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് നിയമനം. [email protected] എന്ന ഇമെയിലിലേക്കാണ് സിവി അയക്കേണ്ടത്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവരെയാണ് പരിഗണിക്കുന്നത്.

ലോജിസ്റ്റിക്സ് കോർഡിനേറ്റർ (ഫാർമ) തസ്തികയിൽ ഒഴിവ്
അവർനസ് ഫാർമ കമ്പനിയിൽ ഫാർമ വിഭാഗത്തിൽ ലോജിസ്റ്റിക്സ് കോർഡിനേറ്ററുടെ ഒഴിവ്. ദുബായിലെ റാസ് അൽ ഖോറിൽ ആണ് നിയമനം. ഹെൽത്ത് കെയർ മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവർ [email protected] എന്ന വിലാസത്തിൽ സിവി അയക്കുക.
ഫീൽഡ് ഇൻസ്പെക്ടർ (കസ്റ്റമർ സർവീസ് & കോംപ്ലയൻസ്)
അബുദാബിയിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കും അപേക്ഷിക്കാനാകുക. യുഎഇ ഡ്രൈവിംഗ് ലൈസൻസും സ്വന്തമായി കാറും ഉണ്ടായിരിക്കണം. ദൈനംദിന വിപണി സന്ദർശനം, വിഷ്വൽ മെർച്ചൻഡൈസിംഗ് (VM) എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യേണ്ടി വരും. മികച്ച ആശയവിനിമയ ശേഷിയും റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള കഴിവും എംഎസ് ഓഫീസിൽ പ്രാവീണ്യവും ആവശ്യമാണ്. 1-3 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. ശമ്പളം 6,000 എഇഡി.
ടെലി-കോളർ (സ്ത്രീകൾക്ക് മുൻഗണന)
സ്വന്തമായി വിസയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷും ഹിന്ദി/ഉർദുവും അറിഞ്ഞിരിക്കണം. മറ്റ് ഭാഷകൾ അധിക യോഗ്യതയായി കണക്കാക്കും. ശമ്പളം 1500-2500 എഇഡി. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക: +971 582657099.
ക്യാമ്പ് ബോസ്
എഎസ്ജിഎസ് ഗ്രൂപ്പിന് കീഴിൽ ക്യാമ്പ് ബോസ് ഒഴിവ്. 3,000-ൽ അധികം തൊഴിലാളികൾക്കുള്ള ക്യാമ്പുകൾ കൈകാര്യം ചെയ്യണം. ശമ്പളം 6,000 എഇഡി[email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക.
അൽ ഷലാൽ വാട്ടേഴ്സ് കമ്പനിയിൽ ജനറൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിങ്ങ് ആണ് യോഗ്യത. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സാമ്പത്തിക റിപ്പോർട്ടിംഗ്, ദൈനംദിന അക്കൗണ്ടിംഗ് ജോലികൾ എന്നിവ കൈകാര്യം ചെയ്യാനുള്ള കഴിവ് നിർബന്ധമാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും സാപ് (SAP) സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
ഓഡിറ്റിംഗ്, ബഡ്ജറ്റിംഗ്, ഫിനാൻഷ്യൽ റീകൺസിലിയേഷൻ എന്നിവയിൽ സഹായിക്കാനും അറിവുണ്ടായിരിക്കണം. കുപ്പിവെള്ള വ്യവസായത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത യോഗ്യതകളും പ്രവൃത്തിപരിചയവും തെളിയിക്കുന്ന ബയോഡാറ്റ [email protected] ലേക്ക് ഇമെയിൽ ചെയ്യുക.
ക്യുഎ/ക്യുസി എഞ്ചിനിയർ
സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സഫ്‍വായിൽ ജോലിയവസരം. ക്വാളിറ്റി അഷ്വറൻസ്/ക്വാളിറ്റി കൺട്രോൾ (QA/QC) എഞ്ചിനീയർ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
എഞ്ചിനിയർ ഒഴിവുകൾ
സൗദി അറേബ്യയിലെ ദമാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ നിർമ്മാണ കമ്പനിയിൽ ഒഴിവുകൾ. എംഇപി കൺട്രോൾ എഞ്ചിനിയർ, സിവിൽ കോസ്റ്റ് കൺട്രോൾ എഞ്ചിനിയർ തസ്തികയിലാണ് ഒഴിവുകൾ.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും അഞ്ച് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.ഇംഗ്ലീഷിൽ നല്ല പ്രാവീണ്യവും ഉണ്ടായിരിക്കണം. എക്സൽ പോലുള്ള കോസ്റ്റ് മാനേജ്‌മെന്റ് ടൂളുകളിൽ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ അവരുടെ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.












Click it and Unblock the Notifications