Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ എച്ച്ആർ, കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്

ദുബായിൽ സ്വകാര്യ മേഖലയിൽ ഒഴിവുകൾ. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

ദുബായിൽ ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹ്യൂമൻ റിസോഴ്‌സ്, സൈക്കോളജി, ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദം ഉണ്ടായിരിക്കണം. സമാന മേഖലയിൽ (F&B, ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ റീട്ടെയിൽ) 1-3 വർഷത്തെ എച്ച്ആർ പരിചയം അഭികാമ്യം. തൊഴിൽ നിയമങ്ങളെക്കുറിച്ചും എച്ച്ആർ മികച്ച രീതികളെക്കുറിച്ചും അറിവുണ്ടായിരിക്കണം. മികച്ച സംഘാടന ശേഷിയും ആശയവിനിമയ ശേഷിയും അത്യന്താപേക്ഷിതം.

മൈക്രോസോഫ്റ്റ് ഓഫീസ് (വേഡ്, എക്സൽ, ഔട്ട്ലുക്ക്) എന്നിവയിൽ പ്രാവീണ്യം. എച്ച്ആർഐഎസ് (HRIS) പരിചയം ഒരു അധിക യോഗ്യതയായി കണക്കാക്കും. റിക്രൂട്ട്മെൻ്റ്, ഓൺബോർഡിംഗ് എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവ്, ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കാനും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനുമുള്ള കഴിവ് എന്നിവയും അഭികാമ്യമാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന വിലാസത്തിലേക്ക് സിവി അയയ്ക്കുക.

job-175500

കോൺടാക്ട് സെന്റർ റെപ്രസന്റേറ്റീവ്

ഫെഡറൽ ടാക്സ് അതോറിറ്റിയിലേക്ക് കോൺടാക്ട് സെന്റർ റെപ്രസന്റേറ്റീവ്
, കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്. മികച്ച ആശയവിനിമയ ശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമഗ്രമായ പരിശീലനവും കരിയർ വികസനത്തിനുള്ള അവസരങ്ങളും ലഭിക്കും. കൂടാതെ, മികച്ച ടീം സംസ്കാരവും ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ഫെഡറൽ ടാക്സ് അതോറിറ്റി വാഗ്ദാനം ചെയ്യുന്നു. മുഴുവൻ സമയ ജോലിക്കായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇമെയിൽ ഐഡി [email protected]

കേരള സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകൾ

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവ. മഹിളാ മന്ദിരത്തിൽ യോഗ ട്രെയിനറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമ്പത് വയസ്സിൽ താഴെ പ്രായമുള്ള യോഗ്യരായ സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിയ്ക്കുക. പ്രവർത്തി പരിചയമുള്ള സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പികൾ സഹിതം ആഗസ്റ്റ് 21 വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപായി ഗവ. മഹിളാമന്ദിരം, തൃപ്പൂണിത്തുറ പി ഒ, ചമ്പക്കര, പിൻ : 682038 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ : 0484-2303664, 9495353572

ലാബ് ടെക്നിഷ്യ൯ താത്കാലിക നിയമനം

എറണാകുളം : പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിനായി ആഗസ്റ്റ് 13-ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. യോഗ്യത ഡിഎംഎൽടി, ബിഎംഎൽടി, അല്ലെങ്കിൽ ബിഎസ്‌സി എംഎൽടി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 ന് സ്ഥാനത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടാം.

റസ്‌ക്യൂ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം-റസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമനം നടത്തും. യോഗ്യത: എംഎസ്ഡബ്ല്യൂ. പ്രായപരിധി: 40 വയസ്സ്. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാംനില, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2378920.

ട്രേഡ് ഇന്‍സ്ട്രക്ടര്‍

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജ് സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ എഞ്ചിനീയറിങ്, ഐടിഐ/കെജിസിഇ (സര്‍വേ). അപേക്ഷകര്‍ ഓഗസ്റ്റ് 13ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+