Work From Home Jobs: വീട്ടിലിരുന്ന് സമ്പാദിക്കാം; ഈ കമ്പനികള്‍ നിങ്ങളെ മാടിവിളിക്കുന്നു, അവസരം
ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനത്തിലേക്ക് എല്ലാ കമ്പനികളും മാറിയിരിക്കുകയാണ്. കൊവിഡിന് ശേഷമാണ് ഈ പ്രവണത വര്‍ദ്ധിച്ചുവന്നത്. എന്നാല്‍ ഇപ്പോഴിതാ സ്ഥിരമായ വര്‍ക്ക് ഫ്രം ഹോം മോഡലിലേക്ക് മാറുകയും ഇപ്പോള്‍ ജോലിക്ക് ആളെ എടുക്കുകയും ചെയ്യുന്ന കമ്പനികള്‍ ഏതൊക്കെയെന്ന് നോക്കാം.
റെഡ്ഡിറ്റ്
2020 ഒക്ടോബറില്‍ റെഡ്ഡിറ്റ് സ്ഥിരം ഹൈബ്രിഡ് മോഡലിലേക്ക് മാറി. ജീവനക്കാര്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളിടത്തിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ ഓഫീസിലിരുന്ന് ജോലി ചെയ്യാനും അവസരമുണ്ട്. സീനിയര്‍ കൊമേഴ്സ് ആന്‍ഡ് മെഷര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍, ഡിസൈന്‍ മാനേജര്‍ എന്നിങ്ങനെയാണ് റെഡ്ഡിറ്റിലെ തൊഴില്‍ അവസരങ്ങള്‍.

എയര്‍ബിഎന്‍ബി
എയര്‍ബിഎന്‍ബിയുടെ ലിവ് ആന്‍ഡ് വര്‍ക്ക് എനിവെയര്‍ എന്ന മോഡലിന് കീഴില്‍ ജീവനക്കാര്‍ക്ക് വിദൂരമായോ എയര്‍ബിഎന്‍ബിയുടെ വിവിധ ഓഫീസുകളിലൊന്നില്‍ നിന്നോ ജോലി ചെയ്യാവുന്നതാണ്. 170-ലധികം രാജ്യങ്ങളില്‍ എവിടെ നിന്നും ഒരു വര്‍ഷത്തില്‍ മൂന്ന് മാസം വരെ ജോലി ചെയ്യാനുള്ള അവസരവും ജീവനക്കാര്‍ക്ക് ഉണ്ട്. സീനിയര്‍ സ്റ്റാഫ് ഹൗസിംഗ് ഇക്കണോമിസ്റ്റ്, ലീഗല്‍ കൗണ്‍സില്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.
വെറൈസണ്‍
വെറൈസോണിന്റെ വര്‍ക്ക് ഫോര്‍വേഡ് എന്ന പ്രോഗ്രാം വീട്ടില്‍ നിന്നോ സൈറ്റില്‍ നിന്നോ ഹൈബ്രിഡ് ക്രമീകരണത്തില്‍ നിന്നോ ജോലി ചെയ്യാന്‍ ജീവനക്കാരെ അനുവദിക്കുന്നു. ഹൈബ്രിഡ് ജീവനക്കാര്‍ എപ്പോള്‍ അല്ലെങ്കില്‍ എത്ര ഇടവേളകളില്‍ ഓഫീസില്‍ ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ച് കമ്പനി വ്യക്തമായി പറയുന്നില്ല. പ്രിന്‍സിപ്പല്‍ സെക്യൂരിറ്റി ആര്‍ക്കിടെക്റ്റ്, യൂസര്‍ എക്‌സ്പീരിയന്‍സ് റിസേര്‍ച്ച് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് ഇപ്പോള്‍ കമ്പനി ആളെ തേടുന്നത്.












Click it and Unblock the Notifications