ഇസിജി ടെക്നിഷ്യൻ, റിസർച്ച് സയൻറിസ്റ്റ്: ഇന്നത്തെ തൊഴിൽ വാർത്തകൾ അറിയാം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 5 ഒഴിവുകളുണ്ട്. പ്രായപരിധി 18-36 (01.01.2023 പ്രകാരം). പ്ലസ്ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യം, കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ, മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസ്/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ മെഡിക്കൽ സ്ഥാപനത്തിന് കീഴിലുള്ള ഹോസ്പിറ്റലിൽ ഇ.സി.ജി/ടി.എം.ടി ടെക്നിഷ്യൻ തസ്തികയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. 20,385 രൂപയാണ് പ്രതിമാസ വേതനം.
താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം (ഇ-മെയിൽ, അഡ്രസ്, മൊബൈൽ നമ്പർ എന്നിവ സഹിതം) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി എട്ടിനു വൈകിട്ട് 3ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.
പോലീസ് ട്രെയിനിംഗ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്‍ററിൽ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവര്‍ https://ignouadmission.samarth.edu.in/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്‍ററായി പോലീസ് ട്രെയിനിംഗ് കോളേജും റീജിയണല്‍ സെന്‍ററായി തിരുവനന്തപുരവും തിരഞ്ഞെടുക്കണം.
വിശദവിവരങ്ങള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തിലും 9447481918, 9497929014 എന്നീ ഫോണ്‍നമ്പരുകളിലും ലഭിക്കും.
കരാർ നിയമനം
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിൽ ഐസിഎംആർ പദ്ധതിയുടെ കീഴിലുള്ള വിആർഡിഎല്ലിലേക്ക് റിസർച്ച് സയൻറിസ്റ്റ് -1 (മെഡിക്കൽ) ഒരു വർഷത്തേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: എം ബി ബി എസ് / ബി ഡി എസ് / ബി വി എസ് സി ആൻഡ് എ എച്ച് അല്ലെങ്കിൽ ബി ഡി എസ് / ബി വി എസ് സി ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
താൽപര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുളള കാര്യാലയത്തിൽ ജനുവരി 31ന് രാവിലെ 11ന് ഹാജരാകണം. ഫോൺ: 0487 2200310, 2200319. വെബ്സൈറ്റ് :
കോൾ സപ്പോർട്ട് ഏജന്റ് ഇന്റേൺഷിപ്പ്
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ തിരുവനന്തപുരം ടെക്‌നോപാർക്കിലുള്ള 181 വിമൻ ഹെൽപ്പ്‌ലൈൻ സെന്ററിലേക്ക് കോൾ സപ്പോർട്ട് ഏജന്റുമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നു. സോഷ്യൽ വർക്കിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/നിയമത്തിലുള്ള ബിരുദം ആണ് യോഗ്യത. അപേക്ഷകൾ ഫെബ്രുവരി 4 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.kswdc.org.
അപേക്ഷ ക്ഷണിച്ചു
സമഗ്ര ശിക്ഷാ കേരളം നിപുൺ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്കുന്നതിനായി ക്ലാർക്ക്, എം.ഐ.എസ് കോർഓർഡിനേറ്റർ, പ്രോജക്ട് മാനേജർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. വിശദവിവരങ്ങൾ www.ssakerala.in ൽ ലഭ്യമാണ്.












Click it and Unblock the Notifications