ഇലക്ട്രിക്കൽ സൂപ്പർവൈസർ-ബി ഗ്രേഡ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു; തൊഴിൽ അവസരങ്ങൾ അറിയാം
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡിസംബറിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും മറ്റു വിവരങ്ങളും എല്ലാ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിലും, www.ceikerala.gov.in ലും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ 30ന് വൈകുന്നേരം അഞ്ച് മണിക്കകം സെക്രട്ടറി, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം. ന്യൂനതയുള്ളതും വൈകി കിട്ടുന്നതുമായ അപേക്ഷകൾ മറ്റൊരു അറിയിപ്പ് കൂടാതെ നിരസിക്കും.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഓഡിയോളജിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷ ആഗസ്ത് 19 രാവിലെ 10 മണി മുതല്‍ സ്വീകരിക്കും. അവസാന തീയതി ആഗസ്ത് 26 വൈകിട്ട് അഞ്ച് മണി. അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും www.nhmkannur.in സന്ദര്‍ശിക്കുക. ഫോണ്‍: 0497 2709920.
റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ തിരുവനന്തപുരം ഓഫീസിൽ സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം ), ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നീ കോഴ്‌സുകള്‍ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്നു. അപേക്ഷഫോറം മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 31 . അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍. 0468 2319740, 9847053294,9947739442, 9847053293.
അരിത്മാറ്റിക് - ഡ്രോയിങ് വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാതായ്ക്കര ഗവ. ഐ.ടി.ഐയില്‍ അരിത്മാറ്റിക് - ഡ്രോയിങ് വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിംഗ് ഡിപ്ലോമ. മണിക്കൂര്‍ അടിസ്ഥാനത്തില്‍ 945 രൂപയാണ് പ്രതിദിന വേതനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഓഗസ്റ്റ് 27ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍: 9496286560.
സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
കൊല്ലം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍/ഓണ്‍ലൈന്‍ അഭിമുഖം ഓഗസ്റ്റ് 25 ന് ജില്ലാ ടി.ബി സെന്ററിലെ എന്‍.എച്ച്.എം ഹാളില്‍ നടത്തും. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം [email protected] ഇമെയിലില്‍ ഓഗസ്റ്റ് 22 വൈകിട്ട് അഞ്ചിനകം അയയ്ക്കണം. ഡിപ്ലോമ/ബി.എസ്.സി/എം.എസ്.സി/ബി.ടെക്/ എം.സി.എ(ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഐ.ടി) ബി.സി.എയും ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, സോഫ്റ്റ്വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോണ്‍-9995526857.












Click it and Unblock the Notifications