Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലക്ട്രിക്കൽ സൂപ്പർവൈസർ, സീനിയർ പ്രോഗ്രാമർ: തൊഴിൽ അവസരങ്ങൾ അറിയാം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'എ' ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 സെപ്റ്റംബർ വരെ ലഭിച്ച അപേക്ഷകൾ) ജനുവരി 4, 5, 9 തീയതികളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാന്റേഡ്സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.

job

പ്രോഗ്രാമറെ നിയമിക്കുന്നു

സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറെ നിയമിക്കുന്നു. 16നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ്
ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ പോസ്റ്റ് ഗ്രാജൂവേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ് ആരംഭിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ ഡിസംബര്‍ 31-നുളളില്‍ തന്നിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ലിങ്ക്: https://forms.gle/rNrURSoRGocn5W4B9 ഫോണ്‍: 0479-2965502, 9746910305

പി.എസ്.സി. റാങ്ക് പട്ടിക റദ്ദായി
ആലപ്പുഴ: ജില്ലയില്‍ എന്‍.സി.സി./ സൈനികക്ഷേമ വകുപ്പില്‍ ഗ്രേഡ് II ( എച്ച്.ഡി.വി.) വിമുക്തഭടന്മാര്‍ മാത്രം (കാറ്റഗറി നമ്പര്‍ 444/14) തസ്തികയിലേക്ക് 2017 ഡിസംബര്‍ 14-ന് നിലവില്‍ വന്ന 1162/17 /ഡി.ഒ.എ. നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2020 ഡിസംബര്‍ 15-ന് അവസാനിച്ചതിനാല്‍ റദ്ദായതായി ജില്ല പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തുടങ്ങുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ആന്റി വിഷ്വല്‍ ഇഫക്ട്സ് എന്നിവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471-2325154, 8590605260

അറിയിപ്പ്
ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (APB - KAP lI ബറ്റാലിയൻ) (കാറ്റഗറി നമ്പർ: 530/19) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പ്, കായികക്ഷമത പരീക്ഷ എന്നിവ പാലക്കാട്, തൃശൂർ ജില്ലകളിലായി ഒക്ടോബർ 11 മുതൽ 29 വരെയുള്ള തീയതികളിൽ നടന്നിരുന്നു. ശാരീരിക അളവെടുപ്പിൽ പരാജയപ്പെടുകയും എന്നാൽ അപ്പീൽ മുഖാന്തിരം കായികക്ഷമതാ പരീക്ഷയിൽ വിജയിച്ചവരുടെ ശാരീരിക പുനരളവെടുപ്പ് ജനുവരി 4, 5 തീയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസിൽ നടത്തും. ശാരീരിക പുനരളവെടുപ്പിന് അർഹരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ പി എസ് സി പ്രൊഫൈലിൽ നിഷ്കർഷിച്ച തീയതിയിലും സമയത്തും പി എസ് സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽരേഖ സഹിതം കൃത്യസമയത്ത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസിൽ ഹാജരാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+