
ആയുർവേദ കോളേജിൽ എമർജൻസി മെഡിക്കൽ ഓഫീസർ: തൊഴിൽ അവസരങ്ങൾ അറിയാം
പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തുവാൻ നിശ്ചയിച്ച ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 11നു നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
വെറും 20 മിനുട്ട് വൈകിയാല്‍ ജോലി തെറിക്കുമോ? അതും ആദ്യമായി; ഞൊടിയിടക്കുള്ളില്‍ എല്ലാം കഴിഞ്ഞു!!
ആനിമേറ്റര്‍ കോര്‍ഡിനേറ്റര്‍ ഒഴിവ്
തൃശൂര്‍ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആനിമേറ്റര്‍ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒഴിവുകള്‍ -1. വിദ്യാഭ്യാസ യോഗ്യത ബിരുദം. കുടുംബശ്രീ സംഘടിപ്പിച്ച എം.എല്‍.പിയില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്സ്. വെളളപേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ട അവസാന തിയ്യതി 22.08.2022 വൈകീട്ട് 5 മണി. അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്, രണ്ടാം നില, അയ്യന്തോള്‍, തൃശ്ശൂര്‍-680003. ഫോണ്‍ : 0487 2362517.
വന ഗവേഷണ സ്ഥാപനത്തിൽ ജൂനിയർ കൺസൾട്ടന്റ്, പ്രൊജക്ട് ഫെല്ലോ: തൊഴിൽ അവസരങ്ങൾ
ഐ.ടി ഓഫീസർ ഒഴിവ്
തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ, അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ടി ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യാഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് റഗുലർ കോഴ്സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ auegskerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും www.urban.lsgkerala.gov.in ൽ ലഭിക്കും.
ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഒഴിവ്. താത്കാലിക ഒഴിവിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഓഗസ്റ്റ് 16. ഫോൺ: 0471-2724740.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ 2022-23 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി എച് എം സി ടി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത കേരള എച് എസ് ഇ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്ററി പരീക്ഷയോ തത്തുല്യമോ പാസായിരിക്കണം. എല്‍ ബി എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കും. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 0471 2324396,2560327
ഐ ടി ഐ അഡ്മിഷന്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കരയിലെ മരിയാപുരം ഗവ.ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള രണ്ട് വര്‍ഷ ട്രേഡുകളായ എം എം വി, സര്‍വേയര്‍ എന്നിവയിലും ഒരു വര്‍ഷ ട്രേഡായ കാര്‍പ്പന്റര്‍ ട്രേഡിലും പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. www.scdditiadmission.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2234230, 9446186400.