ശമ്പളത്തിന് നികുതിയില്ല, കുടുംബത്തിന് വിമാന ടിക്കറ്റ് ഫ്രീ! എമിറേറ്റ്സ് എയർലൈൻസിൽ വൻ അവസരം
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് വിവിധ എഞ്ചിനീയറിങ്, ലോജിസ്റ്റിക്സ് തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പ്, യുഎഇ എന്നിവിടങ്ങളിലുമായി കമ്പനി നേരിട്ടാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ പ്രധാന നഗരങ്ങളിൽ ജൂൺ 23 മുതൽ ഓഗസ്റ്റ് 24 വരെയുള്ള വിവിധ തീയതികളിൽ വെച്ച് അഭിമുഖങ്ങൾ നടക്കും.
അഭിമുഖ തീയതികളും വിവിധ തസ്തികകളും
ഇന്ത്യയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ നഗരങ്ങൾ തിരിച്ചുളള വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.
മുംബൈ (ജൂൺ 23, 24): സീനിയർ മെക്കാനിക്
മുംബൈ (ജൂൺ 25): എയർക്രാഫ്റ്റ് സീനിയർ മെക്കാനിക്
മുംബൈ (ജൂലൈ 21, 22): ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ
ന്യൂഡൽഹി (ജൂലൈ 24, 25): ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ
മുംബൈ (ഓഗസ്റ്റ് 4, 5): ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ (കാബിൻ മെയിന്റനൻസ്)
ചെന്നൈ (ഓഗസ്റ്റ് 18): വെയർഹൗസ് & ലോജിസ്റ്റിക്സ് അസിസ്റ്റന്റ്
അഹമ്മദാബാദ് (ഓഗസ്റ്റ് 24): വെയർഹൗസ് & ലോജിസ്റ്റിക്സ് അസിസ്റ്റന്റ്

ആകർഷകമായ ആനുകൂല്യങ്ങളും ശമ്പളവും
എമിറേറ്റ്സ് എയർലൈൻസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് യുഎഇയിൽ വെച്ച് മികച്ച കരിയർ വളർച്ചയ്ക്കൊപ്പം വലിയ സാമ്പത്തിക നേട്ടങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രധാന ആകർഷണങ്ങൾ ഇവയാണ്:
നികുതിരഹിത ശമ്പളം: യുഎഇയിൽ ലഭിക്കുന്ന ശമ്പളത്തിന് യാതൊരുവിധ നികുതിയും നൽകേണ്ടതില്ല.
താമസവും ആരോഗ്യവും: മികച്ച മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ജീവനക്കാർക്ക് ലഭിക്കും.
അവധിയും യാത്രയും: വാർഷിക അവധിക്കൊപ്പം നാട്ടിലേക്ക് പോയിവരുന്നതിനുള്ള സൗജന്യ വിമാന ടിക്കറ്റുകൾ.
യാത്രാ ഇളവുകൾ: എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ജീവനക്കാർക്കും കുടുംബത്തിനും പ്രത്യേക ഇളവുകൾ.
എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി: ജോലി പൂർത്തിയാക്കി പിരിയുമ്പോൾ ലഭിക്കുന്ന ആകർഷകമായ ഗ്രാറ്റുവിറ്റി തുക. ഇതിന് പുറമെ വിവിധ വാണിജ്യ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും എമിറേറ്റ്സ് ജീവനക്കാർക്കായി പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാകും.
എങ്ങനെ അപേക്ഷിക്കാം?
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എമിറേറ്റ്സിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ ആയ https://www.emiratesgroupcareers.com/search-and-apply/ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലെങ്കിൽ ഈ റിക്രൂട്ട്മെന്റ് ഇവന്റുകളിൽ പങ്കെടുക്കുന്നതിനായി പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ മാത്രമായിരിക്കും നിശ്ചിത തീയതികളിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിലേക്ക് ക്ഷണിക്കുക.












Click it and Unblock the Notifications