ഇഎസ്‌ഐയില്‍ നഴ്‌സാകാന്‍ മികച്ച അവസരം; വേഗം അപേക്ഷിച്ചോ, ശമ്പളം ഇത്ര..!
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 1930 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷി സമര്‍പ്പിക്കണം. ഗണ്യമായ ഒഴിവുകള്‍ ഉള്ളതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.
മാര്‍ച്ച് ഏഴിനാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്. മാര്‍ച്ച് 27 വരെ അപേക്ഷിക്കാം. യോഗ്യത, അപേക്ഷാ ഫീസ്, ശമ്പളം, അവസാന തീയതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ എല്ലാ വിശദാംശങ്ങളും യു പി എസ് സി വിജ്ഞാപനത്തില്‍ ലഭ്യമാണ്. 18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അതോറിറ്റി ചട്ടങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

എഴുത്തു പരീക്ഷ, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുക. 44900 രൂപയാണ് അടിസ്ഥാന ശമ്പളം. ജനറല്‍ വിഭാഗത്തില്‍ 892 ഒഴിവുകളും ഇഡബ്ല്യുഎസ് വിഭാഗത്തില്‍ 193 ഒഴിവുകളുമാണ് ഉള്ളത്. ഒ ബി സി-446, എസ് ടി-164, എസ് സി-235 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകളുടെ എണ്ണം.
ബിഎസ്സി(ഓണേഴ്‌സ്) ഇന്‍ നഴ്‌സിംഗ് അല്ലെങ്കില്‍ റെഗുലര്‍ കോഴ്‌സ് ഇന്‍ ബിഎസ്സി നഴ്‌സിംഗ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പോസ്റ്റ് ബേസിക് ബിഎസ്സി നഴ്‌സിംഗും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് കുറഞ്ഞത് 50 ബെഡഡ് ആശുപത്രികളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.












Click it and Unblock the Notifications