മെട്രോയിൽ തൊഴിൽ അവസരം; ശമ്പളം 1.65 ലക്ഷം രൂപ..ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഡൽഹി മെട്രോയിൽ ഒഴിവുകൾ. ചീഫ് എഞ്ചിനിയർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 17 നാണ്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവര്‍ത്തന മികവ് പരിഗണിച്ച് കരാര്‍ നീട്ടാന്‍ സാധ്യതയുണ്ട്.
അപേക്ഷരുടെ പ്രായപരിധി 55 നും 62 വയസിനും ഇടയിലായിരിക്കണം. പ്രതിമാസ ശമ്പളം 1,65,900 രൂപയാണ്. അനുഭവ പരിചയം സംബന്ധിച്ച് മെട്രോയുടെ വിജ്ഞാപനത്തിൽ വിശദമായി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് -https://backend.delhimetrorail.com/documents/6970/Advt_173_CE_Design_PRCE.pdf

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത) യിലെ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഒ.സി വിഭാഗത്തിന് സംവരണം ചെയ്തതിലും, കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ പൊതു വിഭാഗത്തിലും താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 19ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനെത്തണം.
മെഡിക്കല്‍ ഓഫീസര്‍: കരാർ നിയമനം
അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ കീഴിൽ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ക്കടവിലുള്ള ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. . താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 27 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോൺ : 04864224399.
ഓഫീസ് അറ്റെൻഡന്റ് ഒഴിവ്
കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഓഫീസ് അറ്റെൻഡന്റ്- ഗ്രേഡ് -2 (വിമുക്ത ഭടൻ) തസ്തികയിൽ കാഴ്ചപരിമിത ഭിന്നശേഷി സംവരണ വിഭാഗത്തിൽ (ലോ വിഷൻ) താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് തത്തുല്യമായ വിദ്യാഭ്യാസം (ബിരുദധാരികൾ യോഗ്യരല്ല). പ്രായം: 2024 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതതു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 27ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
നഴ്‌സിങ് ലക്ചറര്‍ ഒഴിവ്
പാലക്കാട് നഴ്‌സിങ് കോളേജിലേക്ക് ഒരു വര്‍ഷ കാലയളവിലേക്ക് ലക്ചറര്‍മാരുടെ ഏഴ് ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: അംഗീകൃത എം.എസ്.സി നഴ്‌സിങ്, കേരള നഴ്‌സസ് മിഡൈ്വവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, അഡീഷന്നല്‍ ക്വാളിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി സെപ്റ്റംബര്‍ 23ന് രാവിലെ 10:30ന് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മെയിന്‍ ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് കാര്യാലയത്തില്‍ ഹാജരാകണം.












Click it and Unblock the Notifications