എന്‍ടിപിസിയില്‍ എന്‍ജിനീയര്‍, അസിസ്റ്റന്റ് കെമിസ്റ്റ് അവസരം; 40000-160000 വരെ ശമ്പളം
ദില്ലി: എന്‍ടിപിസിയില്‍ എന്‍ജിനീയര്‍, അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികകളില്‍ അവസരം. എന്‍ജിനീയര്‍ തസ്തികയില്‍ 250 ഉം കെമിസ്റ്റ് തസ്തികയില്‍ 25 ഒഴിവുകളുമാണുള്ളത്. ജൂലൈ 31 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ടോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍)- കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ജിനീയറിംഗ് ബിരുദം. (പട്ടിക വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പാസ്മാര്‍ക്ക് മതി), മൂന്ന് വര്‍ഷത്തെ യോഗ്യാനന്തര പ്രവൃത്തി പരിചയം. 30 വയസ്. 50000 മുതല്‍ 160000 രൂപവരെയാണ് ശമ്പളം.

Recommended Video
അസിസ്റ്റന്റ് കെമിസ്റ്റ് - കുറഞ്ഞത് മൊത്തം 60 ശതമാനം മാര്‍ക്കോടെ എംഎസ്‌സി കെമിസ്ട്രി (പട്ടിക വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പാസ്മാര്‍ക്ക് മതി). 3 വര്‍ഷത്തെ യോഗ്യാനന്തര പ്രവൃത്തി പരിചയം. 30 വയസ്. 40000-140000 രൂപവരെയാണ് ശമ്പളം.
300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍. വിമുക്ത ഭടന്‍. സ്ത്രീകള്‍ എന്നിവര്‍ക്കും ഫീസ് വേണ്ട. ഓണ്‍ലൈനായും അല്ലാതെയും ഫീസടക്കാം.
നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്സില്‍ വിവിധ ട്രേഡുകളിലായി സൂപ്പര്‍വൈസറി, ടെക്നീഷ്യല്‍ തസ്തികകളിലും അവസരമുണ്ട്.. 512 ഒഴിവുകളാണുള്ളത്.












Click it and Unblock the Notifications