ബെല്ലിലിൽ എഞ്ചിനയർ ആകാം, 350 ഒഴിവുകൾ; 1,40,000 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഡൽഹി: ഭാരത് ഇലക്ടോണിക്സ് ജോലി അവസരം. ഗ്രേഡ് 2 പ്രൊബേഷണറി എൻജിനയർ തസ്തികയിലേക്കാണ് നിയമം. ആകെ 350 ഒഴിവുകളാണ് ഉള്ളത്. ആർക്കൊക്കെ അപേക്ഷിക്കാം, അപേക്ഷിക്കാനുള്ള അവസാന തീയതി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
ബാംഗ്ലൂർ, ഗാസിയാബാദ്, പൂനെ, ഹൈജദരബാദ്, ചെന്നൈ, മച്ചിലിപട്ടണം, പഞ്ചകുല, കോഡ്വാര, നവി മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. പ്രൊബേഷണി എൻജിനയർ (ഇലക്ട്രോണിക്സ്) തസ്തികയിൽ 200 ഒഴിവുകളും പ്രൊബേഷണി എൻജിനയർ (മെക്കാനിക്കൽ) തസ്തികയിൽ 150 ഒഴിവുകളുമാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 25 വയസാണ്.

പ്രൊബേഷണി എൻജിനയർ (ഇലക്ട്രോണിക്സ്) യോഗ്യത-ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിഇ / ബിടെക് / ബിഎസ്‌സി എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരിക്കണം.
പ്രൊബേഷണി എൻജിനയർ (മെക്കാനിക്കൽ) യോഗ്യത-മെക്കാനിക്കൽ ബിഇ / ബിടെക് / ബിഎസ്‌സി എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. കംമ്പൂട്ടർ ടെസ്റ്റിന്റേയും അഭിമുഖത്തിന്‌റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000-1,4000 വരെ മാസശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 31.
കേരള സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ആലപ്പുഴയിൽ മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകൾ
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മെഡിക്കൽ ഓഫീസർമാരുടെ നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജനവരി 23 ആണ് അപേക്ഷിക്കാനുള്ള അവസാന ദിനം. എംബിബിഎസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ആലപ്പുഴ എന്ന വിലാസത്തില്‍ നേരിട്ടോ dmohalppy@ gmail.com എന്ന ഇ-മെയിലിലേക്കോ അപേക്ഷകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2251650.
പത്തനംതിട്ടയിൽ അധ്യാപക ഒഴിവ്
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്എസ്എസ് -ഹ്യുമാനിറ്റിക്‌സ് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദവും ബി-എഡും, എച്ച്എസ്- സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി-എഡും, യുപി ബിരുദവും ബി -എഡ് / ഡിഎഡ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 18 നാണ് വാക്ക് ഇൻ ഇന്റർവ്യൂ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസിനുള്ളിലാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 9447859959.
തോട്ടടയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ
കണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/എന്‍.എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 21നാണ് അഭിമുഖം. ഫോണ്‍- 04972835183












Click it and Unblock the Notifications