ഈ യോഗ്യത ഉണ്ടോ? മാസം ഒന്നരലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങാം, നിയമനം സംസ്ഥാന സർക്കാർ വഴി
തുർക്കി ഷിപ്പ് യാർഡിൽ അവസരം. ക്യുഎ/ക്യുസി എൻജിനയർമാരുടെ ഒഴിവിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം നടക്കുന്നത്. ഇംഗ്ലീഷിൽ നന്നായി ആശയവിനിമയം നടത്താൻ കഴിവുള്ള എൻജിനിയറിങ് ബിരുദദാരികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 27 ആണ്. ശമ്പളം, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾ അറിയാം
മെക്കാനിക്കൽ QA/QC എഞ്ചിനീയർ
2 ഒഴിവുകളാണ് ഉള്ളത്. ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കുറഞ്ഞത് 5 വർഷത്തെ പരിചയം (കപ്പൽശാലയിൽ എങ്കിൽ അഭികാമ്യം) ആവശ്യമാണ്. ഇംഗ്ലീഷിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കണം.യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബി-ടെക് ബിരുദം

പൈപ്പിംഗ് QA/QC എഞ്ചിനീയർ
1 ഒഴിവ്. പൈപ്പിംഗ് ഫാബ്രിക്കേഷൻ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
ഇലക്ട്രിക്കൽ QA/QC എഞ്ചിനീയർ
1 ഒഴിവ്. ഇലക്ട്രിക്കൽ സിസ്റ്റം ഇൻസ്റ്റാളേഷൻ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കുറഞ്ഞത് 5 വർഷത്തെ പരിചയം
പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ 1500 മുതൽ 2000 യുഎസ്ഡി വരെ (1.25 ലക്ഷം മുതൽ 1.67 ലക്ഷം വരെ) ശമ്പളമായി ലഭിക്കും. കൂടാതെ സൗജന്യ താമസം, ഇൻഷുറൻസ്, ശമ്പളത്തോട് കൂടി ഒരുമാസത്തെ അവധി, വിമാനടിക്കറ്റ് എന്നിവയും ലഭിക്കും.
താൽപ്പര്യമുള്ളവർ, വിശദമായ സിവി, പാസ്‌പോർട്ടിൻ്റെ പകർപ്പ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ജൂൺ 27 ന് മുൻപ് മെയിൽ അയക്കണം. "QA/QC Engineer to Shipyard in Turkey" എന്ന് സബ്ജെക്റ്റ് ലൈനിൽ എഴുതണം. വിശദവിവരങ്ങൾക്ക് ഫോൺ-0471-2329440/2329441/7736496574.
സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി സർവ്വീസ് ചാർജ് ഈടാക്കുന്നതാണ്.
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ട്രെയിനി ഇസിജി/ടിഎംടി ടെക്നിഷ്യന്‍ ഇന്റര്‍വ്യൂ
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരു വര്‍ഷ കാലാവധിയില്‍ താത്കാലികമായി ആശുപത്രി വികസന സമിതിയുടെ കീഴില്‍ 4 ട്രെയിനി ഇസിജി/ടിഎംടി ടെക്നിഷ്യന്‍ മാരെ നിയമിക്കുന്നു.
യോഗ്യത ടിഎംടിയില്‍ പരിചയമുള്ള ഇസിജി ടെക്നീഷ്യന്‍ വിഎച്ച്എസ്ഇ കോഴ്സും ഇസിജി ടിഎംടി അനുഭവം കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്‍ഡിയോ വാസ്‌കുലര്‍ ടെക്നോളജിയില്‍ ഹോള്‍ട്ടര്‍ അല്ലെങ്കില്‍ ഡിപ്ലോമയും ആവശ്യമാണ്. സ്‌റ്റൈപ്പന്റ് 10,000. (VHSE Course for ECG Technician with experience in TMT and Holter Or Diploma in Cardio Vascular Technology who can manage ECG TMT Experience Required. ) താല്പര്യമുള്ളവര്‍ യോഗ്യത, വയസ് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ജൂണ്‍ 26 ന് രാവിലെ 10 ന് ഇന്റര്‍വ്യൂവിനു ഹാജരാകണം.
അതിഥി അധ്യാപക ഒഴിവ്
2024-25 അധ്യയന വർഷത്തിൽ തലശേരി, ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ / വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://117.241.78.85/guestregistration) പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.
താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക https://govtcollegetly.ac.in)/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ ജൂൺ 28നു വൈകിട്ട് നാലിനു മുമ്പായി നേരിട്ടോ തപാൽ മാർഗമോ കോളേജിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9188900210.












Click it and Unblock the Notifications