Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎസ്സി വിളിക്കുന്നു: ഇപിഎഫ്ഒയിൽ അവസരം, 577 ഒഴിവുകളിൽ അപേക്ഷിക്കാം

എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/അക്കൗണ്ട് ഓഫീസർ തസ്തികകളിൽ 418 ഒഴിവുകളും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർക്ക് 159 ഒഴിവുകളുമുണ്ട്.

epfo

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. നിലവിൽ 577 ഒഴിവുകളാണുള്ളത്. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/അക്കൗണ്ട് ഓഫീസർ, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

രജിസ്ട്രേഷൻ ഫെബ്രുവരി 25-ന് ആരംഭിച്ച് 2023 മാർച്ച് 17-ന് അവസാനിക്കും. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ/അക്കൗണ്ട് ഓഫീസർ തസ്തികകളിൽ 418 ഒഴിവുകളും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർക്ക് 159 ഒഴിവുകളുമുണ്ട്. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സും കൂടിയ പ്രായം 35 വയസ്സുമാണ്. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in.എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കുന്ന സുരക്ഷ പ്രൊജക്ടിന്റെ ഭാഗമായി എം ആന്റ് ഇ ഓഫീസര്‍ തസ്തികയിലേയ്ക്ക് ഫെബ്രുവരി 28ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.പി.എച്ച്/ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള 30 വയസ്സിന് താഴെയുള്ളവര്‍ക്ക് ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും (അസ്സല്‍ ഉള്‍പ്പെടെ) സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സേവന കാലയളവില്‍ 12000/- (പന്ത്രണ്ടായിരം രൂപ നിരക്കില്‍ ശമ്പളവും നിയമാനുസൃത യാത്രാബത്തയും ലഭിക്കും. അധിക വിവരങ്ങള്‍ക്ക് 7025338597 എന്ന നമ്പരില്‍ ബന്ധപ്പെടാം.

അസിസ്റ്റന്റ് എന്‍ജിനീയര്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് എന്‍ജിനീയറെ 3 മാസത്തേക്ക് നിയമിക്കുന്നതിന് അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ ഫെബ്രുവരി 28, രാവിലെ 11 മണിയ്ക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത ബി.ടെക് (സിവില്‍) ബിരുദം. ബിരുദധാരികളുടെ അഭാവത്തില്‍ 3 വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും (പി.എം.കെ.എസ്.വൈ പദ്ധതി, തദ്ദേശ, സ്വയംഭരണ, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സര്‍ക്കാര്‍മിഷന്‍, സര്‍ക്കാര്‍ ഏജന്‍സി) ഉള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അടിമാലി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൊണ്ടുവരേണ്ടതാണ്. ഫോണ്‍: 04864 222671

വാക് ഇൻ ഇന്റർവ്യൂ

പൈനാവ് കേന്ദ്രിയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തേക്ക് താത്കാലികമായി അധ്യാപകരെ നിയമിക്കുന്നതിന് മാർച്ച് 2 ,3 തീയതികളിൽ വിദ്യാലയത്തിൽ നടത്തും.
മാർച്ച് 2 ന് പിജിടി/ടിജിടി വിവിധ വിഷയങ്ങളിലേക്കും,മാർച്ച് 3 ന് പ്രൈമറി അധ്യാപകർ, സ്പെഷ്യൽ എഡ്യുക്കേറ്റർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, സ്പോർട്സ് കോച്ചസ്, എന്നി തസ്തികകളിലേക്കും ഇൻ്റർവ്യൂ നടത്തും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.00 മണിക്ക് അസ്സൽ
സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഹാജരാകണം. https://painavu.kvs.ac.in/ ഫോൺ:04862-232205.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റീജീയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡെമിക് ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് 24,520 രൂപ മാസ ശമ്പളത്തില്‍ (കണ്‍സോളിഡേറ്റഡ് പേ) താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 28 ന് രാവിലെ 11 -ന് പ്രിന്‍സിപ്പളിന്റെ ഓഫീസില്‍ നടത്തും. യോഗ്യത ഡിഎംഇ അംഗീകരിച്ച ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സും മൈക്രോബയോളജി ലബോറട്ടറിയില്‍ രണ്ട് വര്‍ഷത്തെ പരിചയവും അഭികാമ്യം. പ്രായം 35 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ആധാര്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ ഓരോ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+