ഫാക്ടില്‍ നഴ്‌സാകാം... അരലക്ഷത്തിനടുത്ത് ശമ്പളം, നിയമനം എറണാകുളത്ത്!
ഫാക്ട് ( ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് ) നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാരാണ് അപേക്ഷിക്കേണ്ടത്. ആവശ്യമായ യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒഴിവുകളുടെ എണ്ണം എത്രയാണ് എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. എറണാകുളം ഉദ്യോഗമണ്ഡലില്‍ ആയിരിക്കും നിയമനം.
നവംബര്‍ 26 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് വരികയാണ്. ഡിസംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ പ്രായ പരിധി 50 വയസായിരിക്കണം ( 01.11,1975 നും 31.10.2007 നും ഇടയില്‍ ജനിച്ചവര്‍ ). സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സംവരണ വിഭാഗങ്ങള്‍ക്ക് പരമാവധി പ്രായ പരിധിയില്‍ ഇളവ് അനുവദനീയമാണ്. എല്ലാ ഇളവുകള്‍ക്കും ശേഷം പരമാവധി 53 വയസ് വരെ.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളം ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് പത്താം പാസും ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ബി എസ് സി നഴ്സിംഗും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
ആശുപത്രി / ഒക്യുപേഷണല്‍ ഹെല്‍ത്ത് സെന്ററിലെ എമര്‍ജന്‍സി / കാഷ്വാലിറ്റി വിഭാഗം / ഐ സി സി യൂണിറ്റ് എന്നിവയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഈ റിക്രൂട്ട്മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഷോര്‍ട്ട് ലിസ്റ്റിംഗ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട വിധം
താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രായം, യോഗ്യത, ജാതി മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ 'DGM (HR), HR വകുപ്പ്, FEDO ബില്‍ഡിംഗ്, FACT, ഉദ്യോഗമണ്ഡല്, പിന്‍ - 683501' എന്ന വിലാസത്തില്‍ അവസാന തിയതിയായ ഡിസംബര്‍ 10 ന് മുന്‍പ് ലഭിക്കുന്ന തരത്തില്‍ അപേക്ഷിക്കണം.












Click it and Unblock the Notifications