എറണാകുളത്തും തൃശൂരും അടക്കം ഒഴിവുകൾ; ശമ്പളം 23000 രൂപ..അപേക്ഷിക്കേണ്ടത് ഇങ്ങനെ
വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിലെ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലേക്ക് റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. എം.എസ്.എം.ഇ. ഫെസിലിറ്റേഷൻ സെന്ററുകളിലും താലൂക്ക് വ്യവസായ ഓഫീസുകളിലുമായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കുക.കൊല്ലം - 01, മലപ്പുറം - 01, എറണാകുളം - 01, തൃശ്ശൂർ - 02, പാലക്കാട് - 02, വയനാട് - 02, കാസർഗോഡ് - 01. എന്നിങ്ങനെയാണ് ഒഴിവുകൾ.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ടെക്/എം.ബി.എ./എം.സി.എ. ബിരുദം നിർബന്ധമാണ്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിലെ അധിക യോഗ്യതയും ഈ മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അഭികാമ്യം. 2026 ജനുവരി 1-ന് പ്രായം 18-നും 35-നുമിടയിലായിരിക്കണം. പ്രതിമാസം 23,000 രൂപയാണ് ഏകീകൃത ശമ്പളം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം സി.എം.ഡി.യുടെ (സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്) വെബ്സൈറ്റ് (www.cmd.kerala.gov.in) വഴി ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 24 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/01/DIC-RP-Recruitment-2026-Notification-Final.pdf
ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 12ന് രാവിലെ 10.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍- 0483-2764056, 0483-2765056.
ഇ-ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫ്
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ഇ-ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 12ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: മൂന്ന് വര്‍ഷ ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ. ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഇംപ്ലിമെന്‍േറഷനില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. ഫോണ്‍: 0495-2721998
ലാബ് അസിസ്റ്റന്റ് നിയമനം
കുന്ദമംഗലം മലബാര്‍ റീജ്യണല്‍ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ (മില്‍മ) ലാബ് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ബി.എസ്.സി കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍/വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡെയറി സയന്‍സില്‍ ഡിപ്ലോമ, ഡെയറി/ഫുഡ് പ്രോസസ്സിങ് ഇന്‍ഡസ്ട്രി/ഏതെങ്കിലും അക്രഡിറ്റഡ് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 18-35. ശമ്പളം: 24,600 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370179.
ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത. 2026 ജനുവരി ഒന്നിന് 40 വയസ്സില്‍ കവിയരുത്. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ജനുവരി 14ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്നില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327












Click it and Unblock the Notifications