എറണാകുളത്ത് ജോലി തേടുകയാണോ? ഇതാ അവസരം; പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം
എറണാകുളത്തൊരു ജോലി വേണോ? ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡില്‍ ഇതാ നിരവധി ഒഴിവുകൾ. 10 തസ്തികകളിലാണ് നിയമം നടക്കുന്നത്. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം.
ഫയർ ആന്റ് സേഫ്റ്റി ഓഫീസർ-ഫയർ എഞ്ചിനിയറിംഗ്/സേഫ്റ്റി ആന്റ് ഫയർ എഞ്ചിനിയറിങിൽ ബിരുദം. കെമിക്കൽ/പെട്രോകെമിക്കൽ/റിഫൈനറി പ്ലാന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ആദ്യ രണ്ട് വർഷം 35000 രൂപയും കരാർ നീട്ടിയാൽ 40,000 രൂപയും ശമ്പളം ലഭിക്കും.

ഇലക്ട്രിക്കൽ എഞ്ചിനിയർ- ഇലക്ട്രിക്കൽ എഞ്ചിനിറയറിങ് ബിരുദം. ശമ്പളം 35000-40,000
ജൂനിയർ റിഗ്ഗർ-എസ്എസ്എസ്എൽസി-22000-25000
ജൂനിയർ അസിസ്റ്റന്റ്-ഐടി (വെൽഡർ)-ശമ്പളം-23,000-26,000
ജൂനിയർ ടെക്നീഷ്യൻ- (മെക്കനിക്കൽ എഞ്ചിനിയറിങിൽ ഡിപ്ലോമ-ഫസ്റ്റ് അല്ലെങ്കിൽ സെക്കന്റ് ക്ലാസ് ബോയിലർ അറ്റന്റന്റ് സർട്ടിഫിക്കറ്റ് പാസായിരിക്കണം).ശമ്പളം-25,000-2800
ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ - ഐടിഐ (ഫിറ്റർ) -ഫസ്റ്റ് അല്ലെങ്കിൽ സെക്കന്റ് ക്ലാസ് ബോയിലർ അറ്റന്റന്റ് സർട്ടിഫിക്കറ്റ്. ശമ്പളം-23,000-26000
ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ -(മെക്കാനിക്കൽ)- ഐടിഐ (23,000-26,000)
ജൂനിയർ ഫയർ ആന്റ് സേഫ്റ്റി ഓപ്പറേറ്റർ-എസ്എസ്എൽസി. എച്ച്എംവി ലൈസൻസ് ഉണ്ടായിരിക്കണം. ഫയർ ഫൈറ്റിങ്ങിൽ സർട്ട്ഫിക്കറ്റും ആവശ്യമാണ്. ശമ്പളം 23000-26000
ജൂനിയർ സ്റ്റോർ കീപ്പർ- ബിരുദം/ എഞ്ചിനിയറിംഗിൽ ഡിപ്ലോമ. ശമ്പളം-25000-28000
ജൂനിയർ ഓപ്പറേറ്റർ-കെമിക്കൽ/പെട്രോ കെമിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ. ശമ്പളം-25000-28000
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-ബിരുദം അല്ലെങ്കിൽ കൊമേഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമ. ശമ്പളം-25000-28000
അപേക്ഷിക്കാനുളള പ്രായപരിധി 30 വയസാണ്. എല്ലാ തസ്തികകളിലേക്കും അതത് മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബര്‍ 6 മുതൽ 17 വരെ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്
സംസ്ഥാന സർക്കാരിന് കീഴിലും താത്കാലിക ഒഴിവുകൾ
റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ILDM) ന്റെ ഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ കണ്ടന്റ് മാനേജറുടെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒരു വർഷത്തേക്ക് താൽകാലികാടിസ്ഥാനത്തിലാണ് നിയമനം. 18,390 രൂപയാണ് പ്രതിമാസ വേതനം. അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പ്ലസ്ടു / തത്തുല്യ യോഗ്യതയുമുള്ളവർക്ക് തിരുവനന്തപുരം പി.ടി.പി. നഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ഡിസംബർ 12 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2365559.
താത്കാലിക നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് ഗസ്റ്റ് പാർട്ട് ടൈം ഹിന്ദി ലക്ചററുടെ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 10ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: ഇ-മെയിൽ: [email protected], ഫോൺ: 0471 2491682.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications