ആലുവ ഫാക്ടിൽ കരാർ ഒഴിവ്; ഫ്രഷേഴ്സിനും അവസരം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ
ആലുവയില ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്) ലിമിറ്റഡ്, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.യോഗ്യത ,ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയാണ് യോഗ്യത. പൈപ്പിംഗ് ലേ ഔട്ട്, കീ പ്ലാനുകൾ, ഐസോമെട്രിക് ഡ്രോയിംഗുകൾ, ബിൽ ഓഫ് ക്വാണ്ടിറ്റീസ് (BOQ) എന്നിവ ഓട്ടോകാഡ് (AutoCAD) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം നിർബന്ധമാണ്. കാർഡ്‌വോർക്സ് പ്ലാൻ്റ് (Cardworx plant) സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള 3D മോഡലിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗന.

ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്സ്മാൻ
ഇലക്ട്രിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സബ്സ്റ്റേഷൻ കെട്ടിടങ്ങളുടെ സിംഗിൾ ലൈൻ ഡയഗ്രം, പൊതുവായ അറേഞ്ച്മെൻ്റ് ഡ്രോയിംഗുകൾ, പവർ ലേ ഔട്ട്, എർത്തിംഗ് ലേ ഔട്ട്, ലൈറ്റിംഗ് ലേ ഔട്ട് തുടങ്ങിയവ CAD സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം വേണം. എറക്ഷൻ ടെണ്ടറുകൾക്കായുള്ള BOQ തയ്യാറാക്കുന്നതിലും അറിവുണ്ടാകണം.
ഇൻസ്ട്രുമെൻ്റേഷൻ ഡ്രാഫ്റ്റ്സ്മാൻ
ഇൻസ്ട്രുമെൻ്റേഷൻ, ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻ്ഡ് ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗിൽ ഏതെങ്കിലും ഒരു ഡിപ്ലോമയാണ് യോഗ്യത. CAD സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഞ്ചിനീയറിംഗ് ഡ്രോയിംഗുകൾ രൂപകൽപ്പന ചെയ്യുന്നതിലും എറക്ഷൻ ടെണ്ടറുകൾക്കുള്ള BOQ തയ്യാറാക്കുന്നതിലും രണ്ട് വർഷത്തെ പരിചയം അത്യാവശ്യമാണ്.
സിവിൽ ഡ്രാഫ്റ്റ്സ്മാൻ
സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ആർക്കിടെക്ചറിൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. RCC (Reinforced Cement Concrete) അല്ലെങ്കിൽ സ്റ്റീൽ സ്ട്രക്ച്ചറുകളുടെ സിവിൽ ജനറൽ അറേഞ്ച്മെൻ്റ് / സ്ട്രക്ചറൽ ഡ്രോയിംഗുകൾ CAD സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം നിർബന്ധമാണ്.
കെമിക്കൽ ഡ്രാഫ്റ്റ്സ്മാൻ
കെമിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. Process Flow Diagrams (PFDs), Piping and Instrumentation Diagrams (P&IDs) എന്നിവ ഓട്ടോകാഡ് ഉപയോഗിച്ച് തയ്യാറാക്കുന്നതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
ഓരോ തസ്തികയിലും നിശ്ചയിച്ചിട്ടുള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവരുടെ എണ്ണം കുറവാണെങ്കിൽ, ഒരു വർഷത്തെ പരിചയമുള്ളവരെ പരിഗണിക്കും. അങ്ങനെയുള്ളവരെയും ലഭ്യമായില്ലെങ്കിൽ ഫ്രഷേഴ്സിന് അവസരം ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,750-26,530 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 12 കൂടുതൽ വിവരങ്ങൾക്ക് https://fact.co.in/images/upload/Notification-11-2025---Draughtsman-on-various-Disciplines-on-fixed-tenure-contract-(adhoc-basis)_4160.pdf












Click it and Unblock the Notifications