Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും തൊഴിലുണ്ട്: അതും എറണാകുളത്ത്, 275 ലേറെ ഒഴിവുകള്‍

എറണാകുളം: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 275 ഒഴിവുകളിലേക്ക് ടൗണ്‍ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ച് - മോഡല്‍ കരിയര്‍ സെന്റര്‍ മുവാറ്റുപുഴ ജൂലൈ 24 ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമ, ഐടിഐ/ ഡിപ്ലോമ - കാര്‍പെന്ററി, സിഎന്‍സി ഓപ്പറേറ്റര്‍, സിവില്‍ അല്ലെങ്കില്‍ ഇന്റീരിയര്‍ ഡിസൈന്‍, ഡ്രൈവര്‍ (ഹെവി ലൈസ9സ്),ഏതെങ്കിലും ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, ബികോം എന്നീ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം.

താല്പര്യമുള്ളവര്‍ ജൂലൈ 24 ന് നേരിട്ട് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബയോഡാറ്റ അല്ലെങ്കില്‍ റെസ്യുമെ സഹിതം ഹാജരാകുക. പ്രായപരിധി : 18-45 ( പരവാവധി ) സമയം : രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] മെയില്‍ ഐഡിയില്‍ കോണ്‍ടാക്ട് ചെയുക. ഫോണ്‍ 04852 814960.

ernakulam-job

അപേക്ഷ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 25ന് രാവിലെ 11 മണിക്ക് മുമ്പാകെ അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പത്താം ക്ലാസ്സ് പാസായിരിക്കണം.

അപേക്ഷ ഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in, www.polyadmission.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഗവ. പ്രസിലെ ജീവനക്കാർക്കും സീറ്റുകളിലേക്ക് സംവരണം ഉണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 24ന് വൈകിട്ട് 4 മണിക്ക് മുമ്പ് സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഓഫീസിൽ സമർപ്പിക്കണം.

ലൈഫ് ഗാർഡ് / കടൽ രക്ഷാ ഗാർഡ് അപേക്ഷിക്കാം

2024 വർഷത്തിലെ ട്രോളിങ് നിരോധന കാലയളവിനു ശേഷം തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റസ്‌ക്യു ബോട്ടുകളിലേക്ക് ലൈഫ് ഗാർഡ്/കടൽ രക്ഷാ ഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് പരിശീലനം പൂർത്തിയാക്കിയവരുമായിരിക്കണം.

പ്രായപരിധി 20നും 45 വയസിനും ഇടയിൽ. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ് അല്ലെങ്കിൽ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ളവർ, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും.

താത്പര്യമുള്ളവർ വിഴിഞ്ഞത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 25 ഉച്ചതിരിഞ്ഞ് മൂന്നിന് മുൻപായി അപേക്ഷ സമർപ്പിക്കണം. അഭിമുഖം ജൂലൈ 29 രാവിലെ 11ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ നടക്കും.
'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+