എറണാകുളത്ത് ജോലി നോക്കുകയാണോ? 69,000 രൂപ ശമ്പളം ലഭിക്കും; വേണ്ടത് ഈ യോഗ്യത
കൊച്ചി വാട്ടർ മെട്രോയിൽ ഒഴിവുകൾ. കൺസൾട്ടന്റ് (സിവിൽ), ജൂനിയർ കൺസൾട്ടന്റ് തസ്തികകളിലേക്കാണ് നിയമനം. ഒരു വർഷത്തേക്ക് കരാർ നിയമനമായിരിക്കും. യോഗ്യത, അപേക്ഷിക്കാനുള്ള അവസാന തീയതി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
രണ്ട് തസ്തികയിലേക്കും ഒന്ന് വീതം ഒഴിവുകളാണ് ഉള്ളത്. കൺസൾട്ടന്റ് (സിവിൽ) തസ്തികയിൽ സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. റിട്രോഫിറ്റിംഗ് ടെക്നിക്കുകൾ ഉൾപ്പെടെയുള്ള സിവിൽ പ്രോജക്റ്റുകളുടെ രൂപകൽപന, എസ്റ്റിമേറ്റ്, ആസൂത്രണം, നിർമ്മാണം, നിർവ്വഹണം, മാനേജ്മെന്റ് എന്നിവയിൽ 15 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

കൂടാതെ സർക്കാർ സ്ഥാപനങ്ങളായ സിപിഡബ്ല്യുഡി/അർധസർക്കാർ സ്ഥാപനങ്ങൾ/പിഎസ്യുകൾ/സ്വയംഭരണ സ്ഥാപനങ്ങൾ / സർവ്വകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം / മാനേജ്‌മെൻ്റ് ഉൾപ്പെടെയുള്ള സിവിൽ കൺസ്ട്രക്ഷൻ ജോലികളിലും പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം.
ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിലേതെങ്കിലും ഡിപ്ലോമയോ അല്ലെങ്കിൽ ബിരുദമോ നേടിയിരിക്കണം.
ബിടെക് ബിരുദധാരികൾക്ക്
ആധുനിക ടെലികോം/ ഐടി ഇൻഫ്രാസ്ട്രക്ചർ, ഇഎൽവി സിസ്റ്റങ്ങൾ (സി സി ടി വി, ആക്‌സസ് കൺട്രോൾ സിസ്റ്റംസ്, ഐപിപിബിഎക്സ്) വയർലെസ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ്, ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സിസ്റ്റംസ്, മോഡേൺ ട്രാൻസ്‌പോർട്ട് മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ, പരിപാലനം എന്നിവയിൽ 8 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഡിപ്ലോമ യോഗ്യതയാണ് ഉള്ളതെങ്കിൽ 10 വർഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം. ഇതിൽ തന്നെ മുകളിൽ പറഞ്ഞ മേഖലകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
കൺസൾട്ടന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 63 വയസാണ്. 69,000 രൂപയാണ് ശമ്പളം ലഭിക്കുക. ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ അപേക്ഷിക്കുന്നതിന് അപേക്ഷിക്കുന്നതിനള്ള ഉയർന്ന പ്രായപരിധി 56 ഉം. 63,000 ആണ് ശമ്പളം.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഓൺലൈനായാണ് കൊച്ചി വാട്ടർമെട്രോയിലേക്ക് അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വെബ്സൈറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 9 ആണ്.
ട്രെയിനികൾക്കും അവസരം
ബോട്ട് ഓപറേഷൻ ട്രെയിനി തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസാണ്. നിലവിൽ 50 ഒഴിവുകളാണ് ഉളളത്. ഇഎസ്ഐയും ഇപിഎഫും ഉൾപ്പെടെ 9000 രൂപ സ്റ്റൈപന്റായി ലഭിക്കും. ഒക്ടോബർ 9 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications