ജോലി ഇല്ലാതെ വിഷമിക്കുകയാണോ? എറണാകുളത്തും കോട്ടയത്തും ജോലി ഉണ്ട്..1.10ലക്ഷം ശമ്പളം..അതും സർക്കാർ ജോലി
കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ (K-DISC) വിജ്ഞാന കേരളം പ്രോഗ്രാമിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I, പ്രോഗ്രാം എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ വിജ്ഞാന കേരളം പ്രോഗ്രാമിൻ്റെ പ്രോജക്ട് മാനേജ്മെൻ്റ് ഓഫീസിൽ വിന്യസിക്കും. പ്രോഗ്രാമിൻ്റെ വിവിധ ഫീൽഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് പ്രധാന ചുമതല. തുടക്കത്തിൽ വിവിധ പ്രദേശങ്ങളിലും ജില്ലകളിലുമായിരിക്കും നിയമനം.
സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II തസ്തികയിൽ 2 ഒഴിവുകളാണുള്ളത് . കോട്ടയം - 1, എറണാകുളം - 1 എന്നിങ്ങനെയാണ് ഒഴിവുകൾ.. മാനേജ്മെൻ്റ് ( എം ബി എ), സോഷ്യൽ വർക്ക് ( എം എസ് ഡബ്ല്യു), സയൻസ്/അപ്ലൈഡ് സയൻസ് ( എം എസ്സി), ആർട്സ്/സോഷ്യൽ സയൻസ് (എം എ) എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ബിരുദം (B Tech/BE) അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷനിൽ/ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം (മുഴുവൻ സമയ കോഴ്സുകൾ മാത്രം) എന്നിവയാണ് യോഗ്യത.

ഈ തസ്തികയിലേക്ക് 1,00,000 രൂപ മുതൽ 1,10,000 രൂപ വരെയാണ് ശമ്പളം. ഉദ്യോഗാർത്ഥിയുടെ യോഗ്യതയും പ്രവൃത്തിപരിചയവും അനുസരിച്ചായിരിക്കും ഇത് നിശ്ചയിക്കുക. 2025 ഒക്ടോബർ 1-ന് 45 വയസ്സാണ് ഉയർന്ന പ്രായപരിധി. ദേശീയ/സംസ്ഥാന തല പ്രോഗ്രാമുകളുടെ പ്രോഗ്രാം മാനേജ്മെൻ്റിൽ കുറഞ്ഞത് 9 വർഷത്തെ പരിചയം ആവശ്യമാണ്. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ്, സ്കില്ലിംഗ്, ഇന്നൊവേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രോജക്റ്റുകൾക്ക് മുൻഗണനയുണ്ട്. സ്റ്റേക്ക്ഹോൾഡർ മാനേജ്മെൻ്റ്, ഇലക്ട്രോണിക് വർക്ക് ഫ്ലോ മാനേജ്മെൻ്റ് സിസ്റ്റങ്ങളിൽ പരിചയം, ജോബ് ഫെയറുകൾ സംഘടിപ്പിച്ചുള്ള പരിചയം, നൂതന പ്രോഗ്രാമുകളിൽ പങ്കാളിത്തം എന്നിവയും ആവശ്യമാണ്. എംഎസ് ഓഫീസ്/ഗൂഗിൾ വർക്ക് സ്പേസ് എന്നിവയിൽ പ്രാവീണ്യവും പ്രോജക്ട് മാനേജ്മെൻ്റ് ടൂളുകളെക്കുറിച്ചുള്ള അറിവും നിർബന്ധമാണ്.
സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I തസ്തികയിൽ 4 ഒഴിവുകളാണുള്ളത് (തിരുവനന്തപുരം - 1, കൊല്ലം - 1, പത്തനംതിട്ട - 1, പാലക്കാട് - 1). സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II-ന് സമാനമായ യോഗ്യതകളാണ് ഇതിനും വേണ്ടത്. 90,000 രൂപ മുതൽ 1,10,000 രൂപ വരെയാണ് ശമ്പളം. 2025 ഒക്ടോബർ 1-ന് 42 വയസ്സാണ് ഉയർന്ന പ്രായപരിധി. കുറഞ്ഞത് 8 വർഷത്തെ പ്രോഗ്രാം മാനേജ്മെൻ്റ് പരിചയം, ഡാറ്റാ അനലിറ്റിക്സിലും ഡാറ്റാ മാനേജ്മെൻ്റിലുമുള്ള വൈദഗ്ധ്യം എന്നിവ അധിക യോഗ്യതകളാണ്.
പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിൽ 1 ഒഴിവാണ് കാസർഗോഡ് ജില്ലയിലുള്ളത്. മാനേജ്മെൻ്റ്, സോഷ്യൽ വർക്ക്, സയൻസ്/അപ്ലൈഡ് സയൻസ്, ആർട്സ്/സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷനിൽ/ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡാറ്റാ സയൻസ്/ഡാറ്റാ അനലിറ്റിക്സിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും (മുഴുവൻ സമയ കോഴ്സുകൾ മാത്രം) ഉള്ളവർക്ക് അപേക്ഷിക്കാം.
ഈ തസ്തികയിലേക്ക് 30,000 രൂപ മുതൽ 40,000 രൂപ വരെയാണ് ശമ്പളം. 2025 ഒക്ടോബർ 1-ന് 35 വയസ്സാണ് ഉയർന്ന പ്രായപരിധി. ദേശീയ/സംസ്ഥാന തല പ്രോഗ്രാമുകളുടെ പ്രോഗ്രാം മാനേജ്മെൻ്റിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം, സ്റ്റം പരിശീലന പ്രവർത്തനങ്ങളിലെ പരിചയം, ഡാറ്റാ അനലിറ്റിക്സിലും ഡാറ്റാ മാനേജ്മെൻ്റിലുമുള്ള വൈദഗ്ധ്യം എന്നിവയും ആവശ്യമാണ്. എല്ലാ തസ്തികകളിലേക്കും എം എസ് ഓഫീസ്/ ഗൂഗിൾ വർക്ക് സ്പേസ് എന്നിവയിൽ പ്രാവീണ്യം നിർബന്ധമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സി.വി.യോടൊപ്പം യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഒക്ടോബർ 21 വൈകുന്നേരം 5 മണിയാണ്.












Click it and Unblock the Notifications