എറണാകുളത്തും തിരുവനന്തപുരത്തും കണ്ണൂരും ജോലി ഒഴിവ്: യോഗ്യത, ശമ്പളം..അറിയാം
കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും മാർക്കറ്റിംഗ് മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കും അല്ലെങ്കിൽ എം.ബി.എ (മാർക്കറ്റിംഗ്) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
2026 മേയ് 1-നു 30 വയസ് കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പരമാവധി 20,000 രൂപ വരെ വേതനം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 2026 ജൂൺ 1 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ എറണാകുളം, സിവിൽ സ്റ്റേഷൻ, സെക്കൻഡ് ഫ്ലോർ, കാക്കനാട്, പിൻ - 682030.
അപേക്ഷ ഫോറത്തിനായി കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0484 2926787.

കേരള സർവ്വകലാശാലയിൽ ഒഴിവ്
കേരള സർവകലാശാലയുടെ തൈക്കാട്, കാര്യവട്ടം ക്യാമ്പസുകളിലെ വനിതാ ഹോസ്റ്റലുകളിലേക്ക് വനിതാ മേട്രന്മാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമം. വാക്ക്-ഇൻ ഇന്റർവ്യൂ ആണ്. ജൂൺ 03 ബുധനാഴ്ച രാവിലെ സർവകലാശാലയുടെ പാളയം ഓഫീസിൽ വെച്ചാണ് അഭിമുഖം നടക്കുക. ഉദ്യോഗാർത്ഥികൾ 9 ന് റിപ്പോർട്ട് ചെയ്യണം.രാവിലെ 10.30ന് സെനറ്റ് ഹൗസ് ക്യാമ്പസിൽ ഇന്റർവ്യൂ നടക്കും.
എസ് എസ് എൽ സി വിജയിച്ചവർക്കും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കുമാണ് അപേക്ഷിക്കാനാവുക. പ്രായപരിധി 30 മുതൽ 55 വയസ് വരെയാണ്. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായ ഇളവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,000 ശമ്പളമായി ലഭിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ജോലി ക്രമീകരിക്കുക. രാത്രി ഡ്യൂട്ടിയും ജോലിയുടെ ഭാഗമായിരിക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ, സംവരണം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകണം. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവരുടെ അപേക്ഷകൾ അപ്പോൾത്തന്നെ നിരസിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഹോസ്റ്റൽ മേട്രൺ തസ്തികയിലേക്കുള്ള നിയമനം പൂർണമായും വാക്ക്-ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും. വനിതാ ഹോസ്റ്റലുകളുടെ ദൈനംദിന പ്രവർത്തനങ്ങളും വിദ്യാർത്ഥിനികളുടെ സുരക്ഷയും ഏകോപിപ്പിക്കുന്നതിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കാനാണ് സാധ്യത.
കൂടുതൽ വിവരങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ കേരള സർവകലാശാല ൽ ലഭ്യമാണ്. @keralauniversity.ac.in എന്ന ഇമെയിൽ വിലാസത്തിലൂടെയോ 0471-2386235 എന്ന ഫോൺ നമ്പറിലൂടെയോ വിവരങ്ങൾ തേടാവുന്നതാണ്.
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ ഒഴിവുള്ള ഗാർഡനർ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ജൂൺ 4 രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി നിർദ്ദേശിച്ചിരിക്കുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ജൂൺ 4 രാവിലെ 11ന് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് ദിവസ വേതനമായി 750 രൂപ ലഭിക്കും. താൽക്കാലിക നിയമനമായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ഫോൺ: 0497 2800167.












Click it and Unblock the Notifications