എറണാകുളത്തും തൃശൂരും തിരുവനന്തപുരത്തും ജോലി ഒഴിവുകൾ; 24000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം
സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ്/ക്ലർക്ക്, റിസപ്ഷണിസ്റ്റ്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്/പിയോൺ എന്നിവയാണ് ഒഴിവുകളുള്ള തസ്തികകൾ. ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഓഫീസ് അസിസ്റ്റന്റ്/ക്ലർക്ക്
ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ ഓപ്പറേറ്റിംഗിലും വേഡ് പ്രോസസ്സിംഗിലും ഡാറ്റാ എൻട്രിയിലും അറിവുണ്ടായിരിക്കണം. മികച്ച ടൈപ്പിംഗ് വേഗതയും ഹർജികൾ ശരിയായി തയ്യാറാക്കാനുള്ള പ്രാപ്തിയും ആവശ്യമാണ്. കോടതികളിൽ സമർപ്പിക്കാനുള്ള ഫയലുകൾ ഉണ്ടാക്കാനും ഡിക്റ്റേഷൻ എടുക്കാനും ഫയലുകൾ പരിപാലിക്കാനും പ്രോസസ്സ് ചെയ്യാനുമുള്ള അറിവും അനിവാര്യമാണ്.

റിസപ്ഷണിസ്റ്റ്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അടിസ്ഥാന യോഗ്യത ബിരുദമാണ്. മികച്ച വാക്കാലുള്ളതും എഴുതപ്പെട്ടതുമായ ആശയവിനിമയ ശേഷി അത്യാവശ്യം. വേഡ്, ഡാറ്റാ പ്രോസസ്സിംഗ് കഴിവുകൾ, ടെലിഫോൺ, ഫാക്സ് മെഷീനുകൾ, സ്വിച്ച്ബോർഡുകൾ തുടങ്ങിയ ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള പ്രാപ്തി, മികച്ച ടൈപ്പിംഗ് വേഗത എന്നിവയും ഉണ്ടായിരിക്കണം.
ഓഫീസ് അറ്റൻഡന്റ്/പിയോൺ തസ്തികയിലേക്ക് പത്താം ക്ലാസ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ദേശീയ ലീഗൽ സർവീസസ് അതോറിറ്റി (NALSA) നിർദ്ദേശിച്ച ശമ്പള നിരക്കുകളാണ് ഈ നിയമനങ്ങളിൽ പാലിക്കുന്നത്. നഗരങ്ങളെ Class-A, Class-B, Class-C എന്നിങ്ങനെ തരംതിരിച്ചാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ ഉൾപ്പെടുന്ന Class-A നഗരങ്ങളിൽ, ഓഫീസ് അസിസ്റ്റന്റിന് 24,000-; റിസപ്ഷണിസ്റ്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് 19,000/-; ഓഫീസ് അറ്റൻഡന്റ്/പിയോണിന് 14,000/- എന്നിങ്ങനെയാണ് പ്രതിമാസ വേതനം. തൃശ്ശൂർ, കൊല്ലം, കണ്ണൂർ തുടങ്ങിയ Class-B നഗരങ്ങളിൽ ഓഫീസ് അസിസ്റ്റന്റിന് 19,000/-; റിസപ്ഷണിസ്റ്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് 16,000/-; ഓഫീസ് അറ്റൻഡന്റ്/പിയോണിന് 12,000/- എന്നിങ്ങനെ ശമ്പളം ലഭിക്കും.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് തുടങ്ങിയ Class-C നഗരങ്ങളിലെ ശമ്പള നിരക്ക് ഓഫീസ് അസിസ്റ്റന്റിന് 15,000/-; റിസപ്ഷണിസ്റ്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് 14,000/-; ഓഫീസ് അറ്റൻഡന്റ്/പിയോണിന് 12,000/- എന്നിങ്ങനെ നിശ്ചയിച്ചിട്ടുണ്ട്.
ജില്ലതിരിച്ചുള്ള ഒഴിവുകൾ താഴെ നൽകുന്നു: കൊല്ലം, തൃശ്ശൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓരോ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ വീതമുണ്ട്; കൊല്ലത്ത് രണ്ട് ഒഴിവുകളും. പത്തനംതിട്ട, തൃശ്ശൂർ, മഞ്ചേരി എന്നിവിടങ്ങളിൽ ഓരോ ഓഫീസ് അറ്റൻഡന്റ്/പിയോൺ ഒഴിവുകൾ വീതമുണ്ട്. നിലവിൽ റിസപ്ഷണിസ്റ്റ്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുകളില്ല. ആകെ 5 ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കും 3 ഓഫീസ് അറ്റൻഡന്റ്/പിയോൺ തസ്തികകളിലേക്കുമാണ് ഒഴിവുകളുള്ളത്.












Click it and Unblock the Notifications