യുഎഇയുടെ സ്വന്തം ഇത്തിഹാദ് എയർവേഴ്സില്‍ ജോലി വേണോ: ഇതാ ആയിരത്തിലേറെ ഒഴിവുകള്‍
അബുദാബി: വമ്പന്‍ റിക്രൂട്ട്മെന്റിന് ഒരുങ്ങി യു എ ഇയുടെ അഭിമാന വിമാന കമ്പനിയായ ഇത്തിഹാദ് എയർവേഴ്സ്. 2024 അവസാനത്തോടെ ആയിരത്തോളം ക്യാബിൻ ക്രൂവുകളെ റിക്രൂട്ട് ചെയ്യാൻ തങ്ങള്‍ പദ്ധതിയിടുന്നുവെന്നാണ് എയർലൈൻ അധികൃതർ അറിയിച്ചിരിക്കുന്നത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഈ വർഷം ഇതിനോടകം തന്നെ ആയിരത്തിലധിക ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്തിരുന്നു. ഇതിന് പുറമേയാണ് ആയിരം പേരെ കൂടെ കമ്പനിയിലേക്ക് എടുക്കുന്നതെന്നും ലോക ക്യാബിൻ ക്രൂ ദിനത്തോടനുബന്ധിച്ച് എത്തിഹാദ് അറിയിച്ചു.
ആഗോള തലത്തില്‍ നടത്തുന്ന റിക്രൂട്ട്‌മെൻ്റ് കാമ്പെയ്നിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അടക്കം ഇത്തിഹാദില്‍ ജോലി നേടാന്‍ സാധിക്കും. മികച്ച ശമ്പളത്തോടൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും പ്രധാനം ചെയ്യുന്ന ഇത്തിഹാദ് എയർവേഴ്സ് ഈ മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളി സൌഹൃദ കമ്പനികളിലൊന്നായിട്ടുമാണ് അറിയപ്പെടുന്നത്.

നിലവില്‍ ഇത്തിഹാദിൻ്റെ വൈവിധ്യമാർന്ന ക്യാബിൻ ക്രൂ സംഘത്തില്‍ 112 രാജ്യക്കാർ ഉള്‍പ്പെടുന്നുണ്ട്. എല്ലാവരും അബുദാബി ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. മത്സരാധിഷ്ഠിത ശമ്പളത്തിന് പുറമേ, ക്യാബിൻ ക്രൂവിന് പൂർണമായും സജ്ജീകരിച്ച ആധുനിക താമസസൗകര്യം, മെഡിക്കൽ ഇൻഷുറൻസ്, അലവൻസുകൾ, ഡൈനിംഗ്, ഷോപ്പിംഗ്, ഒഴിവുസമയ പ്രവർത്തനങ്ങൾ എന്നിവയോടൊപ്പം പല ഓഫറകളും നല്‍കാറുണ്ടെന്നും കമ്പനി അറിയിക്കുന്നു.
മാത്രമല്ല, കഴിഞ്ഞ 12 മാസത്തിനുള്ളിൽ 31 ശതമാനം ക്യാബിൻ ക്രൂ അംഗങ്ങൾക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ട് കരിയറിലെ ഉന്നമനം ഉറപ്പ് വരുത്തുന്നതായും എയർലൈൻ പറഞ്ഞു. 'മാർക്കറ്റിംഗ്, ഗസ്റ്റ് എക്സ്പീരിയന്‍സ്, നെറ്റ്‌വർക്ക് ഓപ്പറേഷൻസ്, ഏവിയേഷൻ ട്രെയിനിംഗ്, ഫിനാൻസ് എന്നിവയിൽ കരിയർ തുടരുന്നതിനായി എയർലൈനിൻ്റെ ആസ്ഥാനത്തെ കോർപ്പറേറ്റ് ഡിവിഷനിലെ സ്ഥാനങ്ങളിലേക്ക് നിരവധി പേർക്ക് സ്ഥാനക്കയറ്റം ലഭിച്ചു' എയർലൈൻ അധികൃതർ പറയുന്നു.
"ഈ ലോക ക്യാബിൻ ക്രൂ ദിനം, ഞങ്ങളുടെ എയർലൈനിൻ്റെ വിജയത്തിന് ഞങ്ങളുടെ ക്യാബിൻ ക്രൂ നൽകുന്ന സംഭാവനകളെ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇത്തിഹാദ് വളർന്നു കൊണ്ടിരിക്കുന്നതിനാൽ, ഞങ്ങൾ അസാധാരണമായ വ്യക്തികളെ തിരയുകയാണ്. എല്ലാവരും പറക്കാൻ ആഗ്രഹിക്കുന്ന എയർലൈൻ ആകാനുള്ള ഞങ്ങളുടെ അഭിലാഷം പങ്കിടുന്ന ഞങ്ങളുടെ ടീമിൽ ചേരാൻ ഏവർക്കും സ്വാഗതം." ഇത്തിഹാദിലെ ചീഫ് പീപ്പിൾ ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ഓഫീസർ ഡോ.നാദിയ ബസ്തകി പറഞ്ഞു.
ഇത്തിഹാദിൻ്റെ ക്യാബിൻ ക്രൂ ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 70 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സഞ്ചരിക്കുന്ന വിമാനങ്ങളിലാണ് വർക്ക് ചെയ്യുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒരു ഓപ്പൺ ഡേ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം അല്ലെങ്കിൽ ഓൺലൈനായി അപേക്ഷിക്കാം. ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളെ വ്യക്തിഗതമായതോ അല്ലെങ്കിൽ വെർച്വൽ അഭിമുഖത്തിനോ ക്ഷണിക്കുന്നതായിരിക്കും.












Click it and Unblock the Notifications