യുഎഇയില്‍ ജോലി വേണോ? അതും ഇത്തിഹാദില്‍, ഇതാ സുവർണ്ണാവസരം, ഇപ്പോള്‍ അപേക്ഷിക്കാം
അബുദാബി: യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എത്തിഹാദ് എയർവേഴ്സില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. കാബിന്‍ ക്രൂ, ഒഡി ആന്‍ റിവാർഡ് മാനേജർ, ഡെലിവറി മാനേജർ, ക്വാളിറ്റി ഓഫീസർ, എയർക്രാഫ്റ്റ് ഡിസ്പാച്ചർ, ലീഡ് ഡിസൈന്‍ എഞ്ചിനീയർ തുടങ്ങി പൈലറ്റുമാരുടെ വരെ ഒഴിവുകളിലേക്കാണ് എത്തിഹാദ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.
ഈ വർഷം കമ്പനി പൈലറ്റുമാർ ഉള്‍പ്പെടെ നൂറുകണക്കിന് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നതായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കി. പൈലറ്റുമാർക്കുള്ള അഭിമുഖങ്ങള്‍ ജൂൺ 29 മുതല്‍ ജൂലൈ 13 വരെ ലാർനാക്ക, സൈപ്രസ്, കൂടാതെ ബൾഗേറിയ, അൽബേനിയ, റൊമാനിയ, ഹംഗറി, പോളണ്ട്, ലിത്വാനിയ എന്നിവിടങ്ങളില്‍ നടക്കും. മറ്റ് ഒഴിവുകളിലേക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

എല്ലാ റാങ്കുകളിലുമുള്ള പൈലറ്റുമാരെയാണ് ഇത്തിഹാദ് തേടുന്നത്. 2022 നെ അപേക്ഷിച്ച് 2030 ഓടെ തങ്ങളുടെ തൊഴില്‍ ശക്തിയുടെ വലിപ്പം ഇരട്ടിയാക്കുമെന്നും ഇത്തിഹാദ് പറഞ്ഞു: "ഈ വളർച്ചാ പാത പൈലറ്റുമാർക്ക് മികച്ച കരിയർ പുരോഗതിയും പ്രമോഷൻ അവസരങ്ങളും പ്രദാനം ചെയ്യും, ഇത് ഇത്തിഹാദിനെ മികച്ച തൊഴിൽ ദാതാവായി മാറ്റും." ഇത്തിഹാദ് എയർവേയ്‌സിലെ ചീഫ് ഓപ്പറേഷനും ഗസ്റ്റ് ഓഫീസറുമായ ജോൺ റൈറ്റ് പറഞ്ഞു.
ഞങ്ങളുടെ അഭിലാഷങ്ങളുമായി ഒത്തുചേരുന്ന പൈലറ്റുമാരെ ഞങ്ങൾ തേടുകയാണ്. ഇത്തിഹാദിന് 142 രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാരും ജീവനക്കാരുമുണ്ട്, എല്ലാവരും അബുദാബി ആസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത്. ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 70 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തങ്ങളുടെ വിമാനങ്ങള്‍ സർവ്വീസ് നടത്തുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.
മറ്റി താല്‍ക്കാലിക ജോലി ഒഴിവുകള്‍
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വടകര ഐടിഐയില്‍ ഒഴിവുള്ള ഡി/സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു തസ്തികയില്‍ താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (ഓപ്പണ്‍ കാറ്റഗറി) നിയമിക്കുന്നു. അഭിമുഖം ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് ഐടിഐയില്‍.
യോഗ്യത: ഡി/സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡി/സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡി/സിവില്‍ ട്രേഡില്‍
എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0496-2533170.
യൂത്ത് ഹോസ്റ്റല്‍ മാനേജര്‍
യൂത്ത് ഹോസ്റ്റല്‍ മാനേജറുടെ (വിമുക്തഭടന്മാർ) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബിരുദം, ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശികഭാഷയിലുളള പ്രാവീണ്യം. പ്രായം 35-62 വയസ്സിനിടയില്‍. മുന്‍പരിചയം: ഹോസ്റ്റല്‍/ഹോട്ടല്‍ വ്യവസായ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബോര്‍ഡിംഗ് സ്‌കൂള്‍/ഗസ്റ്റ് ഹൗസുകള്‍ നടത്തിയുള്ള പരിചയം.
അല്ലെങ്കില്‍ മേജര്‍/ലെഫ്റ്റനന്റ്‌റ് റാങ്കിലുള്ള വിരമിച്ച ഡിഫന്‍സ് ഫോഴ്‌സ് ഓഫീസര്‍മാര്‍, കേണല്‍/തത്തുല്യ റാങ്ക് ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് അല്ലെങ്കില്‍ വിരമിച്ച കേന്ദ്ര/സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, യുവജന പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന പരിചയം.
ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10 നകം ജില്ലാ സൈനിക് വെല്‍ഫയര്‍ ഓഫീസര്‍ക്ക് നേരിട്ട് അപേക്ഷ നൽകണം.












Click it and Unblock the Notifications