Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പിൽ ജോലി വേണോ? കേരള സർക്കാർ വഴി നിയമനം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ

സ്ലോവാക്യയിലെപ്രമുഖ ആശുപത്രിയിലേക്ക് ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. എട്ട് ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എം ബി ബി എസ്. ബിരുദം, റേഡിയോളജിയിൽ ബോർഡ് സർട്ടിഫിക്കേഷനോ അറ്റസ്റ്റേഷനോ, കുറഞ്ഞത് നാല് വർഷത്തെ പോസ്റ്റ്-സ്പെഷ്യലൈസേഷൻ പ്രവൃത്തിപരിചയം എന്നിവയാണ് ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതകൾ.

എക്സ്-റേ, അൾട്രാസൗണ്ട്, സി.ടി., എം.ആർ.ഐ., മാമോഗ്രഫി, ഡെൻസിറ്റോമെട്രി എന്നിവയിൽ സ്വതന്ത്രമായി പരിശോധന നടത്താനും റിപ്പോർട്ടുകൾ തയ്യാറാക്കാനും കഴിവുണ്ടായിരിക്കണം. പി എ സി എസ്, ഡിജിറ്റൽ ഇമേജിംഗ് സിസ്റ്റങ്ങളിൽ പ്രാവീണ്യം അഭികാമ്യം. ന്യൂറോറേഡിയോളജി, ഓങ്കോളജിക് ഇമേജിംഗ് പോലുള്ള ഉപ-വിഭാഗങ്ങളിലെ പ്രവൃത്തിപരിചയവും മാമോഗ്രഫി സർട്ടിഫിക്കേഷനും അധിക യോഗ്യതകളായി പരിഗണിക്കും.

job-2-jpg-176

സാമൂഹിക ഇടപെഴകലിനും രോഗികളുമായി ഫലപ്രദമായി ആശയവിനിമയം നടത്താനും ആവശ്യമായ B2 ലെവൽ സ്ലോവാക് ഭാഷാ പ്രാവീണ്യം നിർബന്ധമാണ്. സ്ലോവാക് വിദ്യാഭ്യാസ മന്ത്രാലയം ഇത് അനിവാര്യമാക്കുന്നു. തൊഴിലുടമ സൗജന്യമായി B2 ലെവൽ വരെ (600 മണിക്കൂർ) ഭാഷാ പരിശീലനം നൽകും. തൊഴിൽ കരാറിൽ ഒപ്പിട്ട ശേഷം ഇന്ത്യയിൽ വെച്ച് ഓൺലൈനായി ഇത് ആരംഭിക്കാം.

റേഡിയോളജിക്കൽ രീതികളിലൂടെ രോഗനിർണ്ണയ ഇമേജിംഗ് സ്വതന്ത്രമായി നടത്തുക, ഫലങ്ങൾ വിലയിരുത്തി മറ്റ് വകുപ്പുകളുമായി സഹകരിക്കുക, സ്പെഷ്യലൈസേഷൻ പരിധിയിലുള്ള ഇന്റർവെൻഷണൽ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. ഇത് മുഴുവൻ സമയ, സ്ഥിരം ജോലിയാണ്; ശമ്പളം ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്.

വിരമിക്കൽ സേവിംഗ്‌സിനുള്ള സാമ്പത്തിക സഹായം, പ്രസവാനുകൂല്യം, ആശുപത്രിയിൽ സൗജന്യ ഭക്ഷണം, സ്ലോവാക് തൊഴിൽ നിയമത്തിലുമധികം അധിക അവധി ദിവസങ്ങൾ, കായികം/സാംസ്കാരിക/വ്യക്തിഗത ആരോഗ്യ സഹായം, സാമൂഹിക സഹായം, അധിക സമയ ജോലിക്ക് ബോണസുകൾ എന്നിവ ലഭ്യമാണ്. സൗകര്യപ്രദമായ നിരക്കിൽ താമസസൗകര്യവും (ഓപ്ഷണൽ) വാഗ്ദാനം ചെയ്യുന്നു.

താൽപര്യമുള്ളവർ 2026 ജനുവരി 5-നോ അതിനുമുമ്പോ സി.വി., പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക."Interventional Radiologists to Slovakia" എന്ന സബ്ജെക്ട് ലൈനിൽ പ്രതിപാദിക്കണം.

സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

കരാർ നിയമനം

പ്രധാനമന്ത്രി ​​ഗ്രാമ സഡക്ക് യോജന പദ്ധതികളുടെ നിർവ്വഹണത്തിനായി തിരുവനന്തപുരം പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനവും സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും യോ​ഗ്യതയുള്ള 40 വയസ്സിന് താഴെയുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം 21,070 രൂപ. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 31ന് വൈകീട്ട് 4ന് അപേക്ഷിക്കണം.

വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം-695004. ഫോൺ: 0471-2555118.

അഭിമുഖം

തിരുവനന്തപുരം, ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ താൽക്കാലിക തസ്തികയിൽ ഡിസംബർ 30 ന് അഭിമുഖം നടത്തും. ഏഴാം ക്ലാസാണ് യോഗ്യത. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാകണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+