Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പില്‍ ഒരു ജോലി നേടണ്ടേ? ഇതാ ആദ്യ ഘട്ടത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം, അതും സർക്കാറിന് കീഴില്‍

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജസിന്റെ (N.I.F.L) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ പുതിയ ഒ ഇ ടി, ഐ ഇ എല്‍ ടി എസ് (ഓഫ്ലൈന്‍/ഓണ്‍ലൈന്‍) ജര്‍മ്മന്‍ എ1,എ2, ബി1 (ഓണ്‍ലൈന്‍) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2024 ഏപ്രില്‍ 27 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി അറിയിച്ചു.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഐ ഇ എല്‍ ടി എസ് ബാച്ചിലേയ്ക്ക് മറ്റുളളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്‍ ഐ എഫ് എല്‍ സെന്ററുകളില്‍ ഓഫ്‌ലൈൻ ക്ലാസുകളുടെ സമയം രാവിലെ ഒന്‍പത് മണി മുതൽ (09.00 AM) ഉച്ചയ്ക്ക് ഒരു മണി (01.00 PM) വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ ഒരു (01.00 PM) മണി മുതല്‍ മുതൽ വൈകിട്ട് അഞ്ച് (05.00 PM) മണി വരെയും ആയിരിക്കും.

uk-student-

തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെ അല്ലെങ്കിൽ വൈകിട്ട് 7 മുതൽ 9 വരെയും ആണ്. ഒ ഇ ടി, ഐ ഇ എല്‍ ടി എസ് ഓഫ് ലൈന് ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം രണ്ടു മുതല്‍ മൂന്നു മാസവും ഓൺലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം ഒരു മാസവുമായിരിക്കും. മുൻകാലങ്ങളിൽ ഒ ഇ ടി, ഐ ഇ എല്‍ ടി എസ് പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം.

ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

അതേസമയം, കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്നിങ് റിക്രൂട്ട്മെന്റിനായുളള ട്രിപ്പില്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതികളുടെ വിപുലീകരണവും നിലവിലെ റിക്രൂട്ട്മെന്റ് നടപടികള്‍ വേഗത്തിലാക്കുന്നതിനുളള തീരുമാനം നോർക്ക് സ്വീകരിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 1000 റിക്രൂട്ട്മെന്റുകള്‍ എന്ന ലക്ഷ്യത്തിലേയ്ക്കുളള നടപടികളും യോഗം ചര്‍ച്ച ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+