Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പില്‍ പോയി ലക്ഷങ്ങള്‍ സമ്പാദിക്കണോ? ഈ ജോലിയെങ്കില്‍ രക്ഷപ്പെട്ടു; കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍

കോവിഡിന് പിന്നാലെ ശക്തിപ്രാപിച്ച യൂറോപ്പ് കുടിയേറ്റത്തിന് അടുത്ത കാലത്ത് വലിയ തോതില്‍ കുറഞ്ഞ് വരികയാണ്. രാജ്യങ്ങള്‍ കുടിയേറ്റ നയം കർശനമാക്കിയതോടെ പ്രധാനമായും പെട്ടുപോയത് വിദ്യാർത്ഥി വിസയില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് പോകാമെന്ന് ആഗ്രഹിച്ചവർ. ഈ ആശങ്ക കൂടുതല്‍ ശക്തമാക്കിക്കൊണ്ടാണ് നയം കൂടുതല്‍ ശക്തമാക്കാന്‍ അധികാരത്തിലിരിക്കുന്ന ലേബർ പാർട്ടി ആലോചിക്കുന്നുവെന്ന വാർത്തകളും പുറത്ത് വരുന്നത്.

അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് യു.​കെ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഏ​തൊ​രാ​ൾ​ക്കും സ്വാ​ഭാ​വി​ക​മാ​യി പൗ​ര​ത്വം നല്‍കുന്നത് അവസാനിപ്പിച്ചേക്കുമെന്നാണ് വാർത്ത. അതോടൊപ്പം തന്നെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ തു​ട​ങ്ങി​യ മി​ക​ച്ച യോഗ്യതയും കഴിവും ഉള്ളവർക്ക് വേഗത്തില്‍ പൗ​ര​ത്വം ലഭിക്കുകയും ചെയ്യും. അതായത് ഏത് വിധേനെയും യുകെയില്‍ എത്തിയാല്‍ അവിടെ സ്ഥിരമായി കഴിഞ്ഞ് കൂടാന്‍ പറ്റില്ലെന്ന് സാരം.

uk

പഠിക്കാന്‍ പോകുകയാണെങ്കില്‍ തന്നെ മികച്ച കോഴ്സുകള്‍ തന്നെ തിരഞ്ഞെടുക്കണം. അത്തരത്തില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്നതും ഡിമാന്‍ഡ് ഉള്ളതുമായ പ്രൊഫഷനുകളെക്കുറിച്ചാണ് ഇവിടെ ഇനി പറയുന്നത്.

1. ഹെല്‍ത്ത് കെയർ

മെഡിക്കൽ കൺസൾട്ടന്റുകൾ, റേഡിയോളജിസ്റ്റുകൾ, മെഡിക്കൽ ഡയറക്ടർമാർ, ഓർത്തോഡോണ്ടിസ്റ്റുകൾ, ദന്തഡോക്ടർമാർ എന്നീ വിഭാഗങ്ങളിലുള്ളവർ എല്ലാ രാജ്യങ്ങളിലും ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന തസ്തികകളിൽ സ്ഥിരമായി ഉൾപ്പെടുന്നു. മെഡിക്കൽ ടെക്നീഷ്യൻ, മെഡിക്കൽ ഇൻഫർമേഷൻ, നഴ്സിംഗ്, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിലാണ് ഡിമാന്‍ഡുകളില്‍ അധികവും. യുകെയില‍ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന 20 മികച്ച ജോലികളിൽ പകുതിയും ഈ വിഭാഗങ്ങളിൽ പെടുന്നു. ഫ്രാൻസിൽ, ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന നാല് മികച്ച ജോലികളിൽ മൂന്നെണ്ണവും ഈ വിഭാഗങ്ങളിലാണ് - പ്രത്യേകിച്ച് ഡെന്റൽ റോളുകളില്‍.

2. എക്സിക്യൂട്ടീവ്, മാനേജ്മെന്റ്

മാനേജിംഗ് ഡയറക്ടർ, സ്ട്രാറ്റജി ഡയറക്ടർ, പ്രോജക്ട് ഡയറക്ടർ, ടെക്നോളജി ഡയറക്ടർ തുടങ്ങിയ പദവികൾക്കും യൂറോപ്പില്‍ ഉടനീളം മികച്ച പ്രതിഫലം ലഭിക്കുന്നു. സെയില്‍സ്, ബാങ്കിംഗ്, ധനകാര്യം, സാങ്കേതികവിദ്യ, ജനറൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലാണ് ഈ ജോലികള്‍ കാണപ്പെടുന്നത്.

3. ഐടി

സോഫ്റ്റ്‌വെയർ വികസനം, വിവര രൂപകൽപ്പന, ഡോക്യുമെന്റേഷൻ, ഐടി പ്രവർത്തനങ്ങൾ എന്നിവയിലെ റോളുകൾ. അതായത് സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ഡാറ്റ എഞ്ചിനീയർ, എസ്എപി കൺസൾട്ടന്റ് തുടങ്ങിയ ജോലികള്‍ക്ക് യൂറോപ്പില്‍ ഉടനീളം മികച്ച ശമ്പളം ലഭിക്കുന്നു.

4- സെയില്‍സ്, ബിസിനസ് ഡെവലപ്പ്മെന്റ്

തുടക്കക്കാർക്ക് സെയില്‍സ് റോളുകളില്‍ അത്ര മികച്ച ശമ്പളം ലഭിക്കില്ലെങ്കില്‍ ഡയറക്ടർ, സെയിൽസ് ഹെഡ്, എന്റർപ്രൈസ് അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങിയ സീനിയർ റോളുകളില്‍ പ്രവർത്തിക്കുന്നവർക്ക് ഉയർന്ന തോതിലുള്ള ശമ്പളമാണ് ലഭിക്കുന്നത്. ജർമ്മനിയിലും നെതർലാൻഡ്‌സിലും ഈ റോളുകളില്‍ പ്രവർത്തിക്കുന്നവർക്ക് പലപ്പോഴും വലിയ ശമ്പള പാക്കേജുകളും ലഭിക്കുന്നു. ഇവിടെപരിചയസമ്പന്നരായ സെയിൽസ് പ്രൊഫഷണലുകൾക്ക് ടെക് അല്ലെങ്കിൽ മാനേജ്‌മെന്റ് റോളുകളിൽ കാണുന്നതുപോലുള്ള ശമ്പളം നേടാൻ കഴിയും.

5. നിയമ, നികുതി, ധനകാര്യ മേഖല

ടാക്സ് ഡയറക്ടർ, തൊഴിൽ നിയമ അഭിഭാഷകൻ ധനകാര്യ കൺട്രോളർ തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്നവർക്കും മികച്ച ശമ്പളത്തില്‍ യൂറോപ്പില്‍ ജോലി ചെയ്യാന്‍ സാധിക്കും. ജർമ്മനിയിലും യുകെയിലുമാണ് ഇവർക്ക് ഏറ്റവും വലിയ ഡിമാന്‍ഡ്.

യുകെയിലെ മാത്രം കണക്കുകളിലേക്ക് വരികയാണെങ്കില്‍ 166,390 ഡോളര്‍ വാര്‍ഷിക വരുമാനത്തോടെ മോഡലുകളാണ് ഒന്നാം സ്ഥാനത്ത് വരുന്നത്. എന്നാല്‍ തുടർന്നുള്ള സ്ഥാനങ്ങള്‍ ഇങ്ങനെയാണ്. മെഡിക്കല്‍ കണ്‍സള്‍ട്ടന്റുമാര്‍ (145,821 ഡോളര്‍), റേഡിയോളജിസ്റ്റുകള്‍, മെഡിക്കല്‍ ഡയറക്ടര്‍മാര്‍ (137,566 ഡോളര്‍), കണ്‍സള്‍ട്ടന്റുകള്‍ (137,472 ഡോളര്‍), ഓര്‍ത്തോഡോണ്ടിസ്റ്റുകള്‍ (130,767 ഡോളര്‍), ക്ലിനിക്കല്‍ നഴ്‌സിംഗ് ഓഫീസര്‍ (125,392 ഡോളര്‍), ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (124,793 ഡോളര്‍) എന്നിവര്‍ ആരോഗ്യ മേഖലയില്‍ ഒന്നാം നിരയില്‍ എത്തിയപ്പോള്‍ പ്രോജക്ട് ഡയറക്ടര്‍ (122,528 ഡോളര്‍), ഡയറക്ടര്‍ ഓഫ് ടെക്‌നോളജി (121,821 ഡോളര്‍), മൈക്രോബയോളജിസ്റ്റ് (121,313 ഡോളര്‍) എന്നിവര്‍ സാങ്കേതിക മേഖലയിലും മുന്നിലെത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+