Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലീൻ കേരളയിൽ എക്സിക്യൂട്ടീവ് , സൂപ്പർവൈസർ ഒഴിവുകൾ; മികച്ച ശമ്പളം, അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിന് കീഴിൽ ഒഴിവുകൾ. ആസ്ഥാന കാര്യാലയത്തിൽ പ്രൊജക്ട് എക്സിക്യൂട്ടീവ്, ഇ വേസ്റ്റ് സിസ്റ്റം ഡെവലപ്പ്മെന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമം. കരാർ നിയമനമാണ്. പ്രായം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. കംമ്പ്യട്ടർ സയൻസിൽ എംടെക് ആണ് യോഗ്യത.മാലിന്യ സംസ്ക്കരണ രംഗത്ത് പ്രവൃത്തി പരിചയവും ആവശ്യമാണ്. മാർച്ച് 15 നാണ് അഭിമുഖം നടക്കുക. ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം (വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം) ആണ് മേൽവിലാസം. രാവിലെ 11 മണിക്കാണ് അഭിമുഖം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളമായി ലഭിക്കും. ‍

jobsne-1

താൽപ്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകർപ്പുകളുമായാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് -9447792058

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ നിയമനം

വണ്ടൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ് (കരിക്കാട്) പരിധിയിലുള്ള യോഗ്യരായ വനിതകളില്‍ നിന്നും അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ക്രഷ് വര്‍ക്കര്‍-പ്ലസ് ടു, ഹെല്‍പ്പര്‍-എസ് എസ് എല്‍ സി. അപേക്ഷകര്‍ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. മാര്‍ച്ച് 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി വണ്ടൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസില്‍ അപേക്ഷകള്‍ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും വണ്ടൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ :0483 - 2840133.

ടീച്ചിങ് അസിസ്റ്റന്റ് : വാക് ഇന്‍ ഇന്റര്‍വ്യൂ

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ മണ്ണുത്തിയിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാം ആന്‍ഡ് ഫോഡര്‍ റിസര്‍ച്ച് ഡെവലപ്മെന്റ് സ്‌കീമിലേക്ക് ടീച്ചിങ് അസിസ്റ്റന്റ് നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഈ മാസം 20ന് രാവിലെ 10 മണിക്ക് യു.എല്‍.എഫ് ഓഫീസില്‍ എത്തിച്ചേരണം. പ്രായം 40 വയസ്സില്‍ കവിയരുത്. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളും പ്രായപരിധി, യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും സഹിതമാണ് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും നിയമനം സംബന്ധിച്ച നിബന്ധനകള്‍ക്കും www.kvasu.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+