ജര്‍മ്മനിയിലെ 250 ഒഴിവുകള്‍; അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി: അവസരം ഇവർക്ക് മാത്രം
കൊച്ചി: കേരളത്തിൽ നിന്ന് ജർമനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷന്റെ അഭിമുഖങ്ങൾ കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചിയിലെ അഭിമുഖങ്ങൾ മേയ് 23-ന് പൂർത്തിയാകും. തുടർന്ന് മേയ് 26 മുതൽ 29 വരെ തിരുവനന്തപുരത്തും അഭിമുഖം നടക്കും. ജർമനിയിലെ ആശുപത്രികളിലേക്ക് 250 നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് അഭിമഖും
4200-ലധികം അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികളെ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ പ്ലേസ്മെന്റ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് അഭിമുഖം നടത്തുന്നത്. ജർമൻ പ്ലേസ്മെന്റ് ഓഫീസർ ക്രിസ്ത്യാനാ സോമിയായുടെ നേതൃത്വത്തിൽ നടക്കുന്ന ഈ അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ (GIZ) പ്രതിനിധികളുടെയും പങ്കാളിത്തമുണ്ട്.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ
ജർമൻ ഭാഷാ പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ 9 മാസം നീണ്ടുനിൽക്കുന്ന സൗജന്യ ജർമൻ ഭാഷാ പരിശീലനത്തിൽ (B1 ലെവൽ വരെ) പങ്കെടുക്കണം. ജർമനിയിൽ നിയമനത്തിന് ശേഷം B2 ലെവൽ പരിശീലനവും ലഭിക്കും.
സൗജന്യ സൗകര്യങ്ങൾ: വിമാന ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യമാണ്.
ബോണസ്: ആദ്യ ശ്രമത്തിൽ A2 അല്ലെങ്കിൽ B1 ലെവൽ പാസാകുന്നവർക്ക് 250 യൂറോ ബോണസ് ലഭിക്കും.
കുടുംബാംഗങ്ങൾക്ക്: രജിസ്റ്റേർഡ് നഴ്സായി മാറുന്നവർക്ക് കുടുംബാംഗങ്ങളെ ജർമനിയിലേക്ക് കൊണ്ടുപോകാനുള്ള അവസരവുമുണ്ട്.
അർഹത: ഈ പദ്ധതിയിലേക്ക് കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
കൂടുതൽ വിവരങ്ങൾക്ക്
നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ (ഇന്ത്യയിൽ നിന്ന്): 1800 425 3939, വിദേശത്ത് നിന്ന് (മിസ്ഡ് കോൾ സർവീസ്): +91-8802 012 345
എന്താണ് നോർക്ക ട്രിപ്പിൾ വിൻ കേരള
നോർക്ക റൂട്ട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, GIZ എന്നിവയുടെ സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി, കേരളത്തിലെ നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്നു. സൗജന്യ പരിശീലനവും ബോണസ് ആനുകൂല്യങ്ങളും ഈ പദ്ധതിയെ ആകർഷകമാക്കുന്നു. ജർമനിയിലെ ആരോഗ്യ മേഖലയിൽ ഉയർന്ന ഡിമാൻഡുള്ള നഴ്സിംഗ് തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഈ പദ്ധതി കേരളീയ യുവതീയുവാക്കളെ പ്രാപ്തരാക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവർ നോർക്ക റൂട്ട്സിന്റെ വിജ്ഞാപനങ്ങള്‍ സ്ഥിരമായ പിന്തുടരുക.
സയൻസ് സിറ്റിയിൽ അവസരം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, കോട്ടയം സയൻസ് സിറ്റിയിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ), സബ് എൻജിനിയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക് തസ്തികകളിൽ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽനിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 26ന് രാവിലെ 10.30ന് മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kstmuseum.com, 0471-2306024, 0471-2306025.
കാഴ്ചപരിമിതർക്ക് അവസരം
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 26 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. പുരുഷ മേട്രൻ, വാച്ച്മാൻ, വനിതാ ഗൈഡ്, വനിതാ മേട്രൻ, കുക്ക് തസ്തികകളിലാണ് ഒഴിവ്. 27 ന് രാവിലെ 10 മുതൽ അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും.
ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും, യോഗ്യതയും, മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. അസിസ്റ്റന്റ് ടീച്ചർ ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തം നിലയിൽ ബ്രയിലും, സ്റ്റൈലസും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് : 0471 - 2328184, 8547722034.












Click it and Unblock the Notifications