Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ശമ്പളം പരീക്ഷ എഴുതാതെയും വാങ്ങാം: വയനാട് മുതല്‍ കൊല്ലം വരെ നിരവധി ഒഴിവുകള്‍

വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിഎസ്ആർ ടെക്‌നീഷ്യൻ, എക്‌സ്റെ ടെക്‌നീഷ്യൻ /സിടി ടെക്‌നീഷ്യൻ തസ്തികളലാണ് ഒഴിവുകളുള്ളത്.

ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ള 21 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 15 ന് രാവിലെ ഒൻപതിനും എക്‌സറെ ടെക്‌നീഷ്യൻ /സിടി ടെക്‌നീഷ്യൻ, സിഎസ്ആർ ടെക്‌നീഷ്യൻ, കാത്ത്‌ലാബ്‌ ടെക്‌നീഷ്യൻ, തസ്തികളിലേക്ക് അന്നേ ദിവസം ഉച്ച 12 നും അഭിമുഖം നടക്കും. ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ്‌ നഴ്‌സ് തസ്തികയിലേക്കുള്ളത് ജൂലൈ 16 ന് ഉച്ച 12 നും നടത്തും.

salary

ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത, രജിസ്‌ടേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ കാർഡ് എന്നിവയുടെ അസൽ, പകർപ്പ് സഹിതം ആശുപത്രിയിലെ പുതിയ സ്‌കിൽ ലാബിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 240264.

ക്ലീനിംഗ് സ്റ്റാഫ് അഭിമുഖം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേയ്ക്ക് അഭിമുഖം നടത്തും. അഞ്ചാം ക്ലാസ് പാസ്സായ 20 വയസ് പൂർത്തിയാക്കിയ വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ 28 രാവിലെ 11 മണിക്ക് കണ്ണൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി സി.ഡി.എസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: [email protected], വെബ്‌സെറ്റ്: www.keralasamakhya.org.

വിവിധ തസ്തികകളില്‍ ഒഴിവ്

കൊട്ടിയം അസ്സീസി വുമണ്‍ ആന്‍ഡ് എന്‍ട്രി ഹോമില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. സൈക്കോളജിസ്റ്റ്: എം.എ/എം.എസ്.സി സൈക്കോളജി, അഡ്വക്കേറ്റ് - എല്‍.എല്‍.ബി, കെയര്‍ ടേക്കര്‍ - പ്ലസ്ടു, മള്‍ട്ടി ടാസ്‌ക് - അഞ്ചാം ക്ലാസ്, സെക്യൂരിറ്റി -പത്താം ക്ലാസ്. പ്രായപരിധി 30 വയസിന് മുകളില്‍. അപേക്ഷകള്‍ സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഓ) എഫ്.ഐ.എച്ച് ജനറലൈറ്റ്, പാലത്തറ, തട്ടാമല പി.ഒ കൊല്ലം 691020 വിലാസത്തില്‍ ജൂലൈ 18 നകം ലഭ്യമാക്കണം. ഫോണ്‍: 0474 2952265, 9497755686, 7558818237.

പാലക്കാടും ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയവര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത: ടി.എച്ച്.എസ്.ഇ വിജയം (കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ എസ്.എസ്.എല്‍.സിയും ദേശിയതല ടെക്നിക്കല്‍ വിദ്യാഭ്യാസവും (ബന്ധപ്പെട്ട ട്രേഡ്) എഞ്ചിനീയറിങ് (ബന്ധപ്പെട്ട ട്രേഡ്)/ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസവും (അനുബന്ധ ട്രേഡ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം.

ലൈബ്രേറിയൻ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം (ലൈബ്രറി സയൻസ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്‍വൈഫറി അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് വിജയമാണ് യോഗ്യത. ഈ തസ്തിക പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുണ്ട്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂൺ 19 ന് സ്കൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് ജൂണ്‍ 19 ന് രാവിലെ 11 മണിക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് ജൂണ്‍ 19 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുമാണ് കൂടിക്കാഴ്ച നടക്കുക. യോഗ്യരായവര്‍ ബയോഡേറ്റ, വിദ്യാഭ്യാസം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം യഥാസമയം സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0491 2815894.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+