ഹോംഗാർഡ് ആയി ജോലി വേണോ? മാസം 23000 രൂപയോളം ശമ്പളം കരസ്ഥമാക്കാം: യോഗ്യത എസ്എസ്എല്‍സി
കണ്ണൂർ: കേരള ഹോംഗാർഡ് സർവ്വീസില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. കണ്ണൂർ ജില്ലയിലാണ് നിയമനം. ജില്ലയിലെ പോലീസ്/ഫയർ ആന്റ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാർഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് പുരുഷ - വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആർമി, നേവി, എയർഫോഴ്‌സ്, ബി എസ് എഫ്, സി ആർ പിഎഫ്, സി ഐ എസ് എഫ്, എൻ എസ് ജി, എസ് എസ് ബി, ആസാം റൈഫിൾസ് എന്നിവയിൽ നിന്നോ പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നോ വിരമിച്ച സേനാംഗങ്ങൾക്ക് അപേക്ഷിക്കാം.
എസ് എസ് എൽ സി/തത്തുല്യമാണ് യോഗ്യത. പ്രായപരിധി 35 മുതൽ 38 വരെ. ദിവസ വേതനം 780 രൂപ. അപേക്ഷകൾ ഏപ്രിൽ 26 വരെ സ്വീകരിക്കും. അപേക്ഷാ ഫോമിന്റെ മാതൃക ഫയർ ആന്റ് റസ്‌ക്യൂ സർവീസസ്, കണ്ണൂർ ജില്ലാ ഫയർ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയുടെ രണ്ട് പകർപ്പിനോടൊപ്പം മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, മുൻകാല യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകർപ്പുകൾ, എസ്എസ്എൽസി/തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകർപ്പ്, അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.

ഈ രേഖകളുടെ ഒറിജിനലുകൾ കായിക ക്ഷമതാ പരിശോധന വേളയിൽ ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാർഥികളെ കായിക ക്ഷമതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതാണ്. പ്രായം കുറഞ്ഞ ഉദ്യോഗാർഥികൾക്ക് നിയമനത്തിൽ മുൻതൂക്കം ലഭിക്കും. കായിക ക്ഷമതാ പരിശോധന തീയതി പീന്നീട് അറിയിക്കും. ഫോൺ : 0497 - 2701092
അതേസമയം തന്നെ കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ കുട്ടികളെ പരിപാലിക്കാന്‍ താല്‍പര്യമുള്ള 18 നും 35 നുമിടയില്‍ പ്രായമുള്ള ചെറുപുഴ പഞ്ചായത്തില്‍ താമസിക്കുന്ന യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാ ഫോറം ചെറുപുഴ ഗ്രാമ പഞ്ചായത്ത്, പയ്യന്നൂര്‍ അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പ്രസ്തുത വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍ : 04985 236166
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയുടെ ഐ.സി.എം.ആർ റിസർച്ച് പ്രൊജക്ടിലേക്ക് കരാറടിസ്ഥാനത്തിൽ റിസർച്ച് സയന്റിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് ഒഴിവുകളിലേക്കും നിയമനം നടക്കുന്നുണ്ട്. പിഎച്ച്ഡിയോ പബ്ലിക്ക് ഹെൽത്ത്, നഴ്സിംഗ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് റിസർച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പി.എച്ച്.ഡി നിർബന്ധമാണ്. പ്രായപരിധി 40 വയസ്സ്. ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പബ്ലിക്ക് ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ആന്ത്രോപ്പോളജി, ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവുമാണ് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയ്ക്കുള്ള യോഗ്യത. പ്രായപരിധി 35 വയസ്സ്.
ഏപ്രിൽ പത്ത് വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. ട്രാൻസ് ജെൻഡർ, ഇന്റർസെക്സ് വ്യക്തികൾ എന്നിവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in വെബ്‌സൈറ്റിലോ 0471 2323223 നമ്പറിലോ ബന്ധപ്പെടണം.
-
'പാനിപൂരി വിറ്റ് ഈ യുവാവ് ഒരു മാസം ഉണ്ടാക്കുന്നത് 90,000 രൂപ! ബികോംകാരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ..' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications