പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി വേണോ? ബെമല്‍ വിളിക്കുന്നു: ശമ്പളം 2.5 ലക്ഷം വരെ
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഷെഡ്യൂൾ 'എ' കമ്പനിയായാ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡില്‍ (ബിഇഎംഎൽ) ജോലി നേടാന്‍ സുവർണ്ണാവസരം. 682 ഒഴിവുകളിലേക്കാണ് കമ്പനി ഇപ്പോള്‍ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്മെന്റ് ട്രെയിനി മുതൽ സീനിയർ മാനേജ്മെന്റ് വരെയുള്ള പോസ്റ്റുകളിലേക്ക് 20,000 രൂപ മുതൽ 2.6 ലക്ഷം രൂപ വരെയാണ് സ്ഥാപനം ശമ്പളമായി നല്‍കുന്നത്.
ഒഴിവ്
ഔദ്യോഗിക അറിയിപ്പ് പ്രകാരം, മാനേജ്മെന്റ് ട്രെയിനികൾ (മെക്കാനിക്കൽ: 90, ഇലക്ട്രിക്കൽ: 10) - 100 ഒഴിവുകൾ; സീനിയർ മാനേജ്മെന്റ് പോസ്റ്റുകൾ (ജിഎം/സിജിഎം-ഫിനാൻസ്, എച്ച്ആർ, സിജിഎം-റോളിങ് സ്റ്റോക്ക്, ജിഎം-മെട്രോ ബിസിനസ്, ഡിജിഎം-റെയിൽ, എൻജിൻ, ഇലക്ട്രോണിക്സ്, മാനേജർ-എൻജിൻ പ്രോജക്ട്, അസിസ്റ്റന്റ് മാനേജർ-എൻജിൻ, രാജ്ഭാഷാ) - 21 ഒഴിവുകൾ; സെക്യൂരിറ്റി & ഫയർ ഗാർഡ്സ് - 56; സ്റ്റാഫ് നഴ്സ് & ഫാർമസിസ്റ്റ് - 14; നോൺ-എക്സിക്യൂട്ടീവ് (ഐടിഐ വിത്ത് എൻഎസി) - 440; ടെമ്പററി എംപ്ലോയീസ് (ഡിപ്ലോമ & ഐടിഐ) - 46 എന്നിങ്ങനെ 677 ഒഴിവുകളാണുള്ളത്.

യോഗ്യത
തസ്തികകൾക്കനുസരിച്ച് യോഗ്യത വ്യത്യസ്തമാണ്. ഐടിഐ, ഡിപ്ലോമ ഇൻ എൻജിനീയറിങ്, നഴ്സിങ്, ഫാർമസി, എൻജിനീയറിങ് ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ, സിഎ, എംബിഎ, എംടെക് തുടങ്ങിയ യോഗ്യതകള്‍ വിവിധ വകുപ്പുകളിലേക്ക് അപേക്ഷിക്കാന്‍ ആവശ്യമാണ്. ഇതേകുറിച്ച് വിശദമായി അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
പ്രായപരിധി
സ്റ്റാഫ് നഴ്സ് & ഫാർമസിസ്റ്റ് - 25-35 വയസ്സ്; നോൺ-എക്സിക്യൂട്ടീവ് - 18-30; ടെമ്പററി എംപ്ലോയീസ് - മാനേജ്മെന്റ് ട്രെയിനി - 27; സീനിയർ മാനേജ്മെന്റ് - 50-55. നിയമപ്രകാരം ഒബിസി - 3 വർഷം, എസ്സി/എസ്ടി - 5 വർഷം പ്രായ ഇളവ് ലഭിക്കും.
ശമ്പള വിശദാംശങ്ങൾ
സെക്യൂരിറ്റി & ഫയർ ഗാർഡ്സ് വിഭാഗത്തില്‍ 22000 മുതൽ 25000 രൂപ വരെയാണ് ശമ്പളം. സ്റ്റാഫ് നഴ്സ് & ഫാർമസിസ്റ്റ് - 29200 മുതൽ 62000 വരെ, നോൺ-എക്സിക്യൂട്ടീവ് - 23000 മുതൽ 27000 വരെ, ടെമ്പററി എംപ്ലോയീസ് - 20000 മുതൽ 24000 വരെ, മാനേജ്മെന്റ് ട്രെയിനി - 40000 മുതൽ 140000 വരെ, സീനിയർ മാനേജ്മെന്റ് - 70000 മുതൽ 260000 രൂപ വരെ
എങ്ങനെ അപേക്ഷിക്കാം
ഔദ്യോഗിക വെബ്സൈറ്റായ https://www.bemlindia.in/ ലെ കരിയർ സെക്ഷനിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപ്ലിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക, ഫോം സബ്മിറ്റ് ചെയ്യുക, പ്രിന്റൗട്ട് എടുക്കുക. അപേക്ഷാ ഫീസ്: ജനറൽ/ഒബിസി - 500 രൂപ; എസ്സി/എസ്ടി/പിഡബ്ല്യുബിഡി/എക്സ്-സർവീസ്മെൻ - ഫീസില്ല.












Click it and Unblock the Notifications