Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി വേണോ? ഇതാ കോഴിക്കോട് സൈബർ പാർക്കില്‍ നിരവധി അവസരങ്ങള്‍, വേറേയും ഒഴിവുണ്ട്

കോഴിക്കോട് സൈബർ പാർക്കില്‍ വിവിധ കമ്പനികളില്‍ ഒഴിവുകള്‍. കണ്ടന്റ് റൈറ്റർ, പിഎച്ച്പി ലാരവെല്‍ ഡെവലപ്പർ, വീഡിയോ എഡിറ്റർ തസ്തികകളിലാണ് നിയമനം. ഇൻഫിനിറ്റ് ഓപ്പൺസോഴ്‌സ് സൊലുഷൻ എൽഎൽപിയിലാണ് കണ്ടന്റ്റൈറ്ററുടെ ഒഴിവുള്ളത്. ഇംഗ്ലീഷ് ജേണലിസം/കമ്യൂണിക്കേഷൻ വിഷയത്തിൽ ബിരുദമുള്ളവർ ക്ക് അപേക്ഷിക്കാം.

കണ്ടന്റ്റെറ്റിങ് രംഗത്ത് മുൻ പരിചയമുള്ളവർക്കും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയവർക്കും മുൻഗണന ലഭിക്കും കീ‌വേഡ് റിസർച്ചിലുള്ള പരി ജ്ഞാനത്തോടൊപ്പം എസ്.ഇ.ഒ. യിൽ പ്രാഥമികമായ അറിവുണ്ടാവണം. ഇ-മെയിൽ: hr@iossin സഹ്യ, ഗവ.സൈബർ പാർക്ക്, കോഴിക്കോട് www.ioss.in

job

പിഎച്ച്പി ലാരവെൽ ഡെവലപ്പർ

ലൈലാക് ഇൻഫോടെക്കിൽ പിഎച്ച്പി ലാരവെൽ ഡെവലപ്പറുടെ ഒഴിവ്. പിഎച്ച്പി, ലാരവെൽ, വ്യൂ എച്ച്‌ടിഎംഎൽ സിഎസ്എസ് എക്സ്എംഎൽ, ജാവാ സ്ക്രിപ്റ്റ് എന്നിവയിൽ ധാരണയും സർവീസ് ഓറിയൻറ് ആർക്കിടെക്ചർ, സോഫ്റ്റ്വേർ ഡെവലപ്മെന്റ് ലൈഫ് സൈക്കിളിൽ അറിവും വേണം.

ഓപ്പൺ സ്റ്റാക്ക് ടെക്നോളജി മൈ.എസ്.ക്യൂ.എൽ. ഡേറ്റാബേസ് എന്നിവയിലുള്ള പരിചയത്തോ ടൊപ്പം വെർഷൻ കൺട്രോൾ സൊല്യൂഷൻ, എച്ച്.ടി.എം.എൽ. 5, സി.എസ്.എസ്.-3 എന്നിവയിൽ പരിജ്ഞാനമുണ്ടാവണം.
ഇ-മെയിൽ: hr@lilacinfotech com, രണ്ടാംനില, സഹ്യ ബിൽഡിങ്, ഗവ സൈബർപാർ ക്ക്, നെല്ലിക്കോട്, കോഴിക്കോട്. വെബ്: https://lilacinfotech.com

വിഡിയോ എഡിറ്റർ

വിനം സൊല്യൂഷൻസ് വിഡിയോ എഡിറ്ററെ തേടുന്നു ഫിലിം പ്രോ ഡക്ഷൻ മൾട്ടിമീഡിയ വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാച്ച് ണ് അവസരം. ഏതെങ്കിലും വിഷയത്തിലു ഉള്ള ബിരുദത്തോടൊപ്പം ബന്ധ പ്പെട്ട മേഖലയിൽ സ്റ്റിലുള്ളവർ ക്കും അപേക്ഷിക്കാം. ഗ്രാഫിക്സ് ഡിസൈനിൽ അറിവും യൂട്യൂബ് എസ്.ഇ.ഒ.യിൽ ധാരണയുമുള്ള വർക്ക് മുൻഗണന ലഭിക്കും.

അഡോബ് പ്രീമിയർ പ്രോ ഫൈനൽ കട്ട് പ്രോ, അല്ലെ ങ്കിൽ അനുബന്ധ ഡിസൈൻ സോഫ്റ്റ്വേർ എന്നിവയിൽ പരി ജ്ഞാനവും അഡോബ് ആഫ്റ്റർ ഇഫക്ട്‌സ് ഉപയോഗിച്ച് മോഷൻ ഗ്രാഫിക്സ്, ആനിമേഷൻ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ധ്യവും ഉണ്ടാവണം.

ഇ-മെയില്‍ hr@vinamsolutions. com യൂണിറ്റ് നമ്പർ 5, ഒന്നാംനില സഹ്യ ബിൽഡിങ്, കെ.എസ്.ഐടി ഐ.എൽ. സ്പെഷ്യൽ ഇക്കണോമിക് സോൺ നെല്ലിക്കോട്, കോഴിക്കോട് വെബ്ബ് http://vinamsolutions.com.

നഴ്സിങ് ട്യൂട്ടർ വാക്ക് ഇൻ ഇന്റർവ്യൂ

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള ഒരു നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപയായിരിക്കും. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എസ്. എസ്‌സി നഴ്സിങ് വിജയകരമായി പൂർത്തീകരിച്ചവരും കെ.എൻ.എം.സി രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി സെപ്റ്റംബർ 18ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746789505

നിഷിൽ ഒഴിവ്

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) യോഗ്യരായ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കോട്ടയം ആസ്ഥാനമാക്കി നടത്തുന്ന പ്രോജക്ടിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും മറ്റ് അന്വേഷണങ്ങൾക്കും: http://nish.ac.in/others/career

വിമുക്തഭടന്മാർക്ക് തൊഴിലവസരം

കോട്ടയം: ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ ടെക്നിക്കിൽ പ്രവൃത്തിപരിചയമുള്ള വിമുക്തഭടന്മാർക്ക് തമിഴ്നാട് പോലീസിന്റെ ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിൽ അവസരം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ. ടി. ഐ യിൽ അപ്ഹോൾസ്റ്ററർ ട്രേഡിലേക്ക് സെപ്റ്റംബർ 18ന് രാവിലെ 10.30 ന് ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. അപ്ഹോൾസ്റ്ററർ ട്രേഡിൽ എൻ. ടി. സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ളവർ രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിനായി ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481-2535562

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+