Get Updates
Get notified of breaking news, exclusive insights, and must-see stories!

അസാപ് കേരളയിൽ ഫിറ്റ്നസ് ട്രെയിനർ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പെരുമ്പാവൂർ ഒരുക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയിനർ, ജിം ട്രെയിനർ, ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ- നാലിന്റെ അംഗീകാരണമാണുള്ളത്.

(സ്പോർട്സ്,ഫിസിക്കൽ എഡ്യൂക്കേഷൻ,ഫിറ്റ്നസ് & ലെഷർ സ്കിൽസ് കൗൺസിൽ).
150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരുവാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സിനോടനുബന്ധിച്ചു ജിം,ഫിറ്റ്നസ് സെന്ററുകളിൽ മികച്ച ഇന്റേൺഷിപ് സൗകര്യവുമുണ്ട്. മിതമായ ഫീസ് മാത്രം.

kerala

വിശദവിവരങ്ങൾക്ക് 9629873740 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കോഴ്സ് രജിസ്ട്രേഷനായി https://asapkerala.gov.in/course/fitness-trainer/ എന്ന ലിങ്കോ www.asapkerala.gov.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക. വാരത്തിലോ വാരാന്ത്യത്തിലോ ആയി ക്ലാസുകൾ നടക്കുന്നതാണ്.

മെഡിക്കല്‍ ഓഫീസര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ ഇടയുള്ളതുമായ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് ദിവസ വേതനപ്രകാരം നിയമിക്കുന്നതിന് ജനുവരി 9 ന് രാവിലെ 10.30 ന് തൊടുപുഴയിലുള്ള തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രി ഉള്ളവരായിരിക്കണം. പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ ഒരു പകര്‍പ്പുമായി അഭിമുഖത്തിന് ഹാജരാകണം. ബി.എച്ച്.എം.എസ്/ പി.ജി/ ഗ്രേഡഡ്/ഡിഗ്രിയുള്ളവരുടെ അഭാവത്തില്‍ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227326

സ്റ്റാഫ് നഴ്സ്

കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം / ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പാസാകണം. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. കാത്ത്‌ലാബ്/ ഡയാലിസിസ്/ ഐ.സി.യു എന്നിവയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 11 ന് വൈകിട്ട് മൂന്നിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2742004.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സുകളായ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, അനിമേഷന്‍ കോഴ്‌സുകള്‍, എംബഡഡ് സിസ്റ്റം ഡിസൈന്‍, ഫര്‍ണീച്ചര്‍ ആന്‍ഡ് ഇന്റ്റീരിയര്‍ ഡിസൈന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, ബിസിനസ് അക്കൗണ്ടിംഗ്, മോണ്ടിസോറി ട്രെയിനിംഗ് ടീച്ചര്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കലൂര്‍, എറണാകുളം-682017. ഫോണ്‍: 0484-2971400, 8590605259.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+