Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാർക്ക് മുതല്‍ സെക്യുരിറ്റി ഓഫീസർ വരെ: ഇതാ സ്ഥിര നിയമനം ഉള്‍പ്പെടെ നിരവധി ഒഴിവുകള്‍

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസിറ്റിറ്റ്യൂഡ് ഫോർ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്ത‌ികകളിൽ അവസരം. 26 സ്ഥിര ഒഴിവുകള്‍ ഉള്‍പ്പെടെ നിരവധി താല്‍ക്കാലിക ഒഴിവുകളും ലഭ്യമണ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 15 വരെ സ്വീകരിക്കും.

തസ്തികകളും ഒഴിവും

അപ്പർ ഡിവിഷൻ ക്ലാർക്ക് (12), ടെക്നിക്കൽ അസിസ്‌റ്റൻ്റ്-ഐഎസ് ആൻഡ് ഐആർ (2), മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് (2), ടെക്‌നിഷ്യൻ-ഇലക്ട്രിക്കൽ (2), ജൂനിയർ എൻജിനീയർ -സിവിൽ (1), ടെക്നിക്കൽ അസിസ്‌റ്റ‌ൻ്റ് -കാർഡിയോളജി (1), ടെക്നിക്കൽ അസിസ്‌റ്റൻ്റ് -അനസ്‌തീസിയ (1), ടെക്നിക്കൽ അസിസ്‌റ്റൻ്റ്-ന്യൂറോളജി (1), ലൈ ബ്രറി കം ഡോക്യുമെൻറേഷൻ അസിസ്‌റ്റന്റ് (1) ജൂനിയർ ടെക്നിക്കൽ അസിസ്‌റ്റൻ്റ്-സിവിൽ (1), ജൂനിയർ ടെക്നിക്കൽ അസിസ്‌റ്റൻ്റ് -ഇലക്ട്രി ക്കൽ (1), കുക്ക് (1).

jobsne-

വേറേയും 12 ഒഴിവുകള്‍

അസിസ്‌റ്റന്റ് പ്രഫസർ -ന്യൂറോളജി (2), അസിസ്‌റ്റൻ്റ് പ്രഫസർ-ബയോ സ്‌റ്റാറ്റിസ്‌റ്റിക്സ് (1), സെക്യൂരിറ്റി ആൻഡ് സേ ഫ്റ്റി ഓഫിസർ (1), ലബോറട്ടറി അസിസ്‌റ്റന്റ് (1), പ്രോജക്ട‌് അസോഷ്യേറ്റ് (1), സീനിയർ പ്രോജ ക്ട് അസോഷ്യേറ്റ് (1), ന്യൂറോ ടെക്നോളജിസ്‌റ്റ് (1), ഹെൽത്ത് ഇക്കണോമിസ്‌റ്റ് (1), ടെക്നിക്കൽ അസിസ്റ്റന്റ് (1), ജൂനിയർ ടെക്നിക്കൽ അസി സ്‌റ്റന്റ്- കംപ്യൂട്ടർ (2).
വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കെ എസ് ഇ ബി യില്‍ ഒഴിവുകള്‍

കെഎസ്ഇബിയിലെ 9 ഡയറക്‌ടർ ഒഴിവിലേക്കു പൊതുമേഖലാ റിക്രൂട്‌മെൻ്റ് ബോർഡ് വിജ്‌ഞാ പനം പ്രസിദ്ധീകരിച്ചു. ഫിനാൻസ്, ടെക്നിക്കൽ ഇലക്ട്രിക്കൽ, ടെക്നിക്കൽ സിവിൽ വിഭാഗങ്ങ ളിലെ ഒഴിവുകളിലേക്കാണ് അവസരം. ജനറൽ റിക്രൂട്മെന്റ്റിനൊപ്പം ഡപ്യൂട്ടേഷൻ, തസ്ത‌ികമാറ്റ നിയമനവുമുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 42 11.

വിജ്‌ഞാപനം പ്രസിദ്ധീകരിച്ച തസ്‌തികകളും ഒഴിവും: ഡയറക്‌ടർ ഫിനാൻസ് -3 (ഓപ്പൺ മാർ ക്കറ്റ്-1, ഡപ്യുട്ടേഷൻ-1, തസ്‌തികമാറ്റം വഴി-1), ഡയറക്ട‌ർ ടെക്നിക്കൽ (ഇലക്ട്രിക്കൽ)-3 (ഓപ്പൺ മാർക്കറ്റ് -1, ഡപ്യൂട്ടേഷൻ -1, തസ്തി കമാറ്റം വഴി-1), ഡയറക്‌ടർ ടെക്‌നിക്കൽ (സി വിൽ)-3 (ഓപ്പൺ മാർക്കറ്റ്-1, ഡപ്യൂട്ടേഷൻ-1, തസ്തികമാറ്റം വഴി-1). യോഗ്യതകൾക്കും മറ്റു വിവരങ്ങൾക്കും: kpesrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

റബർമാർക്കിൽ ട്രെയിനി

കൊച്ചിയിലെ കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിങ് ആൻഡ് ഫിനാൻസ്) ഒഴിവ്. കരാർ നിയമനം. മാർച്ച് 30 വരെ അപേക്ഷിക്കാം. യോഗ്യത: എംബി എ മാർക്കറ്റിങ്/സിഎ ഇൻ്റർ. പ്രായം: 40 ൽ താഴെ. വിശദവിവരങ്ങള്‍ www.rubbermark.com. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+