ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ വിദേശത്ത് പോകേണ്ട; ഇന്ത്യയിൽ തന്നെ അവസരങ്ങൾ, അറിയാം
ഡൽഹി: സ്വന്തം രാജ്യത്ത് തന്നെ ഉയർന്ന ശമ്പളത്തിലൊരു ജോലി, അത് എല്ലാവരുടേയും സ്വപ്നമാണ്. ഒരു കാലത്ത് മെഡിസിനും എഞ്ചിനിയറിങ്ങും മാത്രമായിരുന്നു ഉയർന്ന പ്രതിഫലം നൽകുന്ന ജോലിയെങ്കിൽ ഇന്നത് മാറി. പുതിയ കാലഘട്ടത്തിനും ടെക്നോളജിക്കും അനുസരിച്ചുള്ള ജോലികൾക്കാണ് ഇന്ന് സാധ്യത കൂടുതലും ഉയർന്ന പ്രതിഫലം ലഭിക്കുന്നതും. അത്തരത്തിൽ 2023 ൽ ഏറ്റവും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലികൾ ഏതൊക്കെയെന്ന് നോക്കാം
പ്രോജക്ട് മാനേജ്മെന്റ്
ബിസിനസുകൾ കൂടുതൽ വ്യാപിക്കുകയും ആഗോളവത്കരണം കോർപറേറ്റ് മേഖലയെ രൂപപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ വിദഗ്ദ്ധരായ പ്രോജക്റ്റ് മാനേജർമാർക്ക് ഡിമാന്റ് ഏറെയാണ്. പ്രോജക്ടുകളുടെ മേൽനോട്ടം, ടീമുകളെ ഏകോപിപ്പിക്കൽ, ബജറ്റിനുള്ളിൽ സമയബന്ധിതമായി നടപടികൾ പൂർത്തീകരിക്കൽ തുടങ്ങിയവയാണ് ഇവരുടെ ഉത്തരവാദിത്തത്തിൽ ഉൾപ്പെടുന്നത്. സംഘടനാപാടവം,ആശയവിനിമയത്തിലുള്ള കഴിവ്, പ്രവൃത്തി പരിചയം, വൈദഗ്ധ്യവും എന്നിവയെല്ലാം ഇവർക്ക് ആവശ്യമാണ്. ഉയർന്ന ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഒരു ഗെയിം ചെയ്ഞ്ചറായി മാറിയിരിക്കുകയാണ്. പല മേഖലകളിലും ഇത് സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് തന്നെ എഐയിലും മെഷീൻ ലേണിങ്ങിലും പ്രഗത്ഭരായ ആളുകളുടെ ആവശ്യം ഒഴിവാക്കാനാവില്ല. ഓട്ടോണോമസ് വെഹികിൾ, വെർച്വൽ അസിസ്റ്റൻസ്, പ്രഡിക്ടീവ് അനലിറ്റ്ക്സ് തുടങ്ങിയ ജോലികൾക്കാണ് എഐ എൻജിനയർമാരെ ആവശ്യം. മികച്ച ശമ്പള പാക്കേജാണ് ഇവർക്ക് ലഭിക്കുന്നത്.
ഡാറ്റ സയന്റിസ്റ്റ്
പുതിയ കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജോലികളിൽ ഒന്നാണ് ഇത്. സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതശാസ്ത്രം, പ്രവര്‍ത്തനതലത്തിലെ വൈദഗ്ദ്ധ്യം എന്നിങ്ങനെ പല മേഖലകളും ഉൾക്കൊള്ളുന്നതാണ് ഡാറ്റ സയൻസ്. ഡാറ്റകളെ വിശകലനം ചെയ്ത് ബിസിനസ് സ്ട്രാറ്റജികൾ രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്നവരാണിവർ. വൈവിധ്യമാർന്ന ജോലി സാധ്യകളും ആകർഷകമായ ശമ്പളവും ഇവർക്കുണ്ട്.
മെഷീൻ ലേണിങ് എക്സ്പേർട്ട്
ഇന്റലിജന്റ് സിസ്റ്റങ്ങളും അൽഗോരിതങ്ങളും സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണിവർ. ആരോഗ്യ സംരക്ഷണം, ധനകാര്യം, ഇ-കൊമേഴ്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് ഇവർക്ക് തൊഴിൽ സാധ്യത കൂടുതൽ.
ബ്ലോക്ക് ചെയിൻ ഡെവലപ്പർ
സമീപ വർഷങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിയ മേഖലയാണ് ബ്ലോക്ക് ചെയ്തിൻ സാങ്കേതിക വിദ്യ. ഫിനാൻസ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ വിപ്ലകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ബ്ലോക്ക് ചെയിൻ ടെക്നോളജിക്ക് സാധിച്ചിട്ടുണ്ട്. ലെഡ്ജർ സാങ്കേതികവിദ്യ, ക്രിപ്‌റ്റോഗ്രാഫിക് പ്രോട്ടോക്കോളുകൾ,കൺസൻസസ് അൽഗൊരിതം എന്നിവയിൽ വൈദഗ്ദ്യമുള്ളവരാണ് ഇവർ. സുതാര്യവും സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ഇവർക്ക് ഡിമാന്റ് കൂട്ടുന്നുവെന്ന് മാത്രമല്ല ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്യുന്നു.












Click it and Unblock the Notifications