ഗെയിൽ ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു: 277 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഒരു ജോലിയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഏറ്റവും പുതിയ തൊഴില്‍ അവസരങ്ങള്‍ അറിയാം

ഗെയിൽ ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് gailonline.com എന്ന ഗെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 2, 2023. 277 എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്. UR/EWS/OBC (NCL) വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് 200 രൂപ അടയ്‌ക്കേണ്ടതാണ്.

സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ്) ഒഴിവ്
കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ്) തസ്തികയില്‍ ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള ഒരു സ്ഥിരമൊഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ സംവരണേതര വിഭാഗങ്ങളെയും പരിഗണിക്കും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനീറിംഗ് ബിരുദം അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. അപേക്ഷകര്‍ വെജിറ്റബിള്‍ ഓയില്‍/കെമിക്കല്‍ ഫാക്ടറികളില്‍ മാനേജര്‍ തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. പ്രായപരിധി 18 മുതല്‍ 45 വയസ്സ് വരെ. 55,350-1,01,400 രൂപയാണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 2ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944.

ലൈബ്രറി സയന്‍സ് കോഴ്‌സിന് അപേക്ഷിക്കാം
അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അപേക്ഷിക്കാം. ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സിന്റെ ക്ലാസ്സുകള്‍ ജനുവരി 25ന് ആരംഭിക്കുന്നു. എസ് സി/ എസ് ടി/ ഒ ഇ സിയ്ക്ക് ട്യൂഷന്‍ ഫീസ് ഇളവുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഫീസ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജനുവരി 27ന് മുമ്പ് കോളേജിലെത്തി അഡ്മിഷന്‍ എടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഓണ്‍ലൈന്‍ തിയറി ക്ലാസ്സുകളും ഓഫ് ലൈന്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകളുമുള്ള കോഴ്‌സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005029.

അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍ നിയമം
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം ജനുവരി 25-ന്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് കോഴ്സിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ഡി.ജി.പി.എസ്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡി.ജി.പി.എസ്. പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആറു മാസത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ജനുവരി 25-ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിനെത്തണം. ഫോണ്‍: 0479 2452210, 2953150












Click it and Unblock the Notifications