ശമ്പളം 60000 രൂപ വരെ; ഗെയില്‍ വിളിക്കുന്നു, 120 ഒഴിവുകളില്‍ അവസരം
ഈ റിക്രൂട്ട്മെന്റിലൂടെ 120 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

ഗെയിൽ ഗ്യാസ് ലിമിറ്റഡ് സീനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർക്ക് gailgas.com എന്ന ഗെയിൽ ഗ്യാസ് ലിമിറ്റഡിന്റെ ഔദ്യോഗിക സൈറ്റ് വഴി അപേക്ഷിക്കാം. രജിസ്ട്രേഷൻ നടപടികൾ 2023 മാർച്ച് 10-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 10 ആണ്. ഈ റിക്രൂട്ട്മെന്റിലൂടെ 120 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങൾ
സീനിയർ അസോസിയേറ്റ് (ടെക്‌നിക്കൽ): 72
സീനിയർ അസോസിയേറ്റ് (ഫയർ & സേഫ്റ്റി): 12
സീനിയർ അസോസിയേറ്റ് (മാർക്കറ്റിംഗ്): 6
സീനിയർ അസോസിയേറ്റ് (ഫിനാൻസ് & അക്കൗണ്ട്സ്): 6
സീനിയർ അസോസിയേറ്റ് (കമ്പനി സെക്രട്ടറി): 2
സീനിയർ അസോസിയേറ്റ് (ഹ്യൂമൻ റിസോഴ്സ്): 6
ജൂനിയർ അസോസിയേറ്റ്: 16
സീനിയർ അസോസിയേറ്റിന് പ്രതിമാസം 60,000 രൂപയും ജൂനിയർ അസോസിയേറ്റ്സിന് പ്രതിമാസം 40,000 രൂപയുമാണ് ശമ്പളം, എച്ച്ആർഎ, മറ്റ് അലവൻസുകൾ എന്നിവ ഉൾപ്പെടുന്ന ഏകീകൃത ശമ്പളമാണിത്. എഴുത്തുപരീക്ഷ അല്ലെങ്കിൽ സ്‌കിൽ ടെസ്റ്റ് എന്നിവയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സീനിയർ അസോസിയേറ്റ്‌സ്, ജൂനിയർ അസോസിയേറ്റ്‌സ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ക്രാഫറ്റ്മാന്‍ (റിഗര്‍) ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ക്രാഫറ്റ്മാന്‍ (റിഗര്‍) തസ്തികയില്‍ 30 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 15 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് ജയിച്ചിരിക്കണം. നല്ല ശാരീരികക്ഷമതയും ശാരീരിക ക്ഷമതയും മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്ന റിഗിംഗ് ജോലിയിലും പ്ലാന്റ്/ ഉപകരണങ്ങള്‍ പരിപാലനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും അഞ്ച് വര്‍ഷത്തെ പരിചയം.
അപേക്ഷ ക്ഷണിച്ചു
വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും സേവന തല്‍പരത ഉള്ളവരും, മതിയായ ശാരീരിക ശേഷിയുള്ളവരും 01.01.2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും, 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹത. അപേക്ഷകര്‍ പത്താം ക്ലാസ് പാസാകാന്‍ പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 22 ന് വൈകീട്ട് അഞ്ചു വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. (ഫോണ്‍: 0484 - 2952488, 9387162707). അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.












Click it and Unblock the Notifications