കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോഗ്രഫി ഗസ്റ്റ് ലക്ചറർ, ആയുർവേദ കോളേജിൽ അധ്യാപക ഒഴിവ് ; തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ജോഗ്രഫിയിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളേജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി 25ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് എത്തണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: ഫോൺ: 0471-2323964, മൊബൈൽ: 9074150710.

അധ്യാപക തസ്തികയിൽ നിയമനം

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ രചനാശരീര വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ആയി നിയമനം നടത്തുന്നതിന് 23ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം 23ന് കൃത്യസമയത്ത് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും.

job

ഗസ്റ്റ് ലക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് കോളേജ് വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ (www.gcn.ac.in) ലഭ്യമാണ്.

ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവ്

പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പ്രവേശന പാസ് വിതരണത്തിനും ഉദ്യാനത്തിന്റെ കണക്കുകൾ നോക്കുന്നതിനും ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ബി.കോം ബിരുദധാരികളായ നെന്മാറ ഗ്രാമപഞ്ചായത്തിൽ സ്ഥിരമായി താമസിക്കുന്ന പ്രായപരിധി 35 വയസിൽ കവിയാത്തവർക്കാണ് അവസരം. കരാറടിസ്ഥാനത്തിൽ പ്രതിമാസം 15,000 രൂപ ശമ്പളം നൽകും. താൽപര്യമുള്ളവർ സെപ്റ്റംബർ 30 ന് രാവിലെ 11 ന് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, മലമ്പുഴ കാര്യാലയത്തിൽ എത്തണം. ഫോൺ: 0491 2815111.

ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവ്

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

മലമ്പുഴ ഇറിഗേഷൻ പദ്ധതിയുടെ പരിധിയിലുള്ള ഡി.ടി.പി.സി. ഗാർഡനുകളുടെ വരവ് -ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി ഒരു ക്ലാർക്ക് കം അകൗണ്ടന്റിന്റെ ഒഴിവുണ്ട്. ബി.കോം ബിരുദധാരികളും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവരും മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്ത്, പാലക്കാട് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ളവരെയുമാണ് പരിഗണിക്കുന്നത്. ഈ രംഗത്ത് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ പ്രതിമാസം 15000 രൂപ വേതനത്തിലാണ് നിയമനം. താൽപര്യമുള്ളവർ സെപ്റ്റംബർ 29 ന് രാവിലെ 11 ന് ബന്ധപ്പെട്ട അസൽ രേഖകളുമായി മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ കാര്യാലയത്തിൽ എത്തണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വിശദവിവരങ്ങൾ മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 0491 2815111

English summary
Geography Guest Lecturer, Teacher Vacancy in Ayurveda College; Know job opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X