പ്ലസ് ടു കഴിഞ്ഞോ..? ജര്‍മനിയിലേക്ക് വിട്ടോ; സൗജന്യ പഠനത്തോടൊപ്പം ജോലിയും... സ്റ്റൈപ്പന്റ് 80000 രൂപ!!
ആകര്‍ഷകമായ ശമ്പളം, മെച്ചപ്പെട്ട ജീവിതം... ഇതൊക്കെയാണ് വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടിയും പഠനാവശ്യത്തിനും പോകുന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ വിദ്യാഭ്യാസത്തിനും തൊഴില്‍ തേടിയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോവുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. പഠനത്തോടൊപ്പം ജോലിയും ചെയ്യാം എന്നത് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഘടകമാണ്.
നേരത്തെ യു എസ്, യു കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യക്കാരുടെ ആദ്യ പരിഗണനയില്‍ ഉള്ളവയാണ്. 21000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജര്‍മനിയില്‍ പഠിക്കുന്നുണ്ട് എന്നാണ് 2022 ല്‍ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ച കണക്കുകളില്‍ പറയുന്നത്.

പൊതുസര്‍വകലാശാലകളില്‍ സൗജന്യമായി പഠിക്കാം എന്നതാണ് ജര്‍മനിയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. മുന്നൂറോളം സര്‍വകലാശാലകളിലായി ആയിരത്തോളം കോഴ്‌സുകളാണ് ഇത്തരത്തില്‍ ഉള്ളത്. ഇത്തരത്തില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി വമ്പന്‍ അവസരമാണ് ഇപ്പോള്‍ ജര്‍മനിയില്‍ നിന്നും വന്നിരിക്കുന്നത്. കേരളത്തില്‍ ഉള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്ന ഈ അവസരത്തെ കുറിച്ച് കൂടുതല്‍ അറിയാം.
പഠനത്തോടൊപ്പം ജോലി
ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ പങ്കാളികളായ എക്സ്ട്രീം മള്‍ട്ടീമീഡിയയും സംയുക്തമായി നടത്തുന്ന സൗജന്യ നഴ്സിംഗ്, സിവില്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ് ടെക്‌നോളജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം തുറന്നിരിക്കുകയാണ്. കോളേജ് പഠനത്തോടൊപ്പം തന്നെ വിവിധ കമ്പനികളില്‍ ശമ്പളത്തോടു കൂടി അപ്രന്റീസായി ജോലി ചെയ്യാം.
അപ്രെന്റിഷിപ്പില്‍ പ്രതിമാസം 80000 രൂപയാണ് മാസം സ്റ്റൈപ്പന്റായി ലഭിക്കുക. ഇത് ഓരോ വര്‍ഷവും ആനുപാതികമായി വര്‍ധിക്കുകയും ചെയ്യും. സ്ഥിരമാകുന്നതോടെ ശമ്പളം രണ്ട് ലക്ഷം രൂപക്ക് മുകളിലായിരിക്കും. മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പെര്‍മനന്റ് എംപ്ലോയി സ്റ്റാറ്റസ് ലഭിക്കും. അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പെര്‍മനന്റ് റസിഡന്റ് സ്റ്റാറ്റസും ലഭിക്കുന്നതാണ്.
കോഴ്‌സിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷ പരിശീലനവും വിഷയ പരിശീലനവും കേരളത്തില്‍ തന്നെ നല്‍കുന്നതാണ്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്ലസ് ടുവിന് സയന്‍സ് /കൊമേഴ്‌സ് വിഷയങ്ങളില്‍ 55 % മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് ഗോ ജര്‍മനി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സ്വകാര്യ സര്‍വകലാശാലകള്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ 500-1500 യുറോയോ അതിലധികമോ ആണ് ഓരോ സെമസ്റ്ററിനും നല്‍കേണ്ടത്. മെഡിക്കല്‍, ടെക്ക്നിക്കല്‍, ഐടി രംഗങ്ങളിലാണ് ജര്‍മനിയില്‍ കൂടുതല്‍ അവസരങ്ങള്‍.












Click it and Unblock the Notifications