ജർമ്മനിയില്‍ ജോലി നേടാം: 3.5 ലക്ഷം വരെ ശമ്പളം, 500 ഒഴിവ്, വിസയും ടിക്കറ്റും ഫ്രീ, കൊച്ചിയില്‍ അഭിമുഖം
കൊച്ചി: ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കേരള സർക്കാർ പൊതു മേഖല സ്ഥാപനമായ ഒഡെപെക്മായി ചേർന്ന് ജർമ്മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. 500 പേർക്ക് നിയമനം ലഭിക്കും.
ജനറൽ നഴ്‌സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാമെന്നാണ് നോട്ടിഫിക്കേഷന്‍ വ്യക്തമാക്കുന്നത്.
40 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി. പ്രതിമാസം 2400 യൂറോ മുതൽ 4000 യൂറോ വരെ ശമ്പളം. അതായത് 2.12 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും വിസയും വിമാന ടിക്കറ്റും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ എ1 മുതൽ ബി2 വരെ പരിശീലനം സൗജന്യമായി നൽകുന്നു.

ബി1/ബി2 പരിശീലന സമയത്ത് സ്റ്റൈപ്പൻഡും നൽകും. ആകർഷകമായ ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും. ജർമൻ ഭാഷയിൽ ബി1/ബി2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.
സ്ഥലം:- ഒഡെപെക്, നാലാം നില, ഇൻകെൽ ടവർ 1, ടെൽക്കിന് സമീപം, അങ്കമാലി സൗത്ത് . ഫോൺ: 0471 2329440. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ നവംബർ ആറാം തിയതി രാവിലെ 8.30 ന് റിപ്പോർട്ട് ചെയ്യണം. പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ അവരുടെ ഒറിജിനലും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും കൊണ്ടുവരണം.
അതേസമയം, നോര്‍ക്ക റൂട്ട്സ് യു കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍ എച്ച് എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റിൽ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ [email protected].
അതേസമയം, ഒക്ടോബര്‍ 10 മുതല്‍ 21 വരെയുളള വിവിധ തീയ്യതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോര്‍ക്ക-യു.കെ നഴ്സിങ് റിക്രൂട്ട്മെന്റിലൂടെ 297 നഴ്സുമാര്‍ക്ക് നിയമനം ലഭിച്ചിരുന്നു. ഇവരില്‍ 86 പേര്‍ OET യു.കെ സ്കോര്‍ നേടിയവരാണ്. മറ്റുളളവര്‍ അടുത്ത നാലുമാസത്തിനുളലില്‍ പ്രസ്തുതയോഗ്യത നേടേണ്ടതാണ്. യു.കെ യില്‍ നിന്നുളള അഞ്ചംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ ശ്യാം.ടി.കെ യുടെ നേതൃത്വത്തിലുളള പ്രതിനിധികളും നടപടികള്‍ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications