ജർമ്മനിയിലേക്ക് മലയാളികൾക്ക് വന്‍ അവസരം; 1000 ഒഴിവുകൾ, നിയമനം കേരള സർക്കാർ വഴി
തിരുവനന്തപുരം: ജർമ്മനിയിൽ മലയാളികളായ നഴ്സുമാർക്ക് 1000 തൊഴിൽ അവസരങ്ങൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജർമ്മൻ സംഘം കേരളം സന്ദർശിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജർമ്മനിയിലെ ഹോസ്പിറ്റൽ മേഖലയിൽ രണ്ടാം സ്ഥാനത്തുള്ള ആസ്കൽപിയോസ് ഗ്രൂപ്പാണ് മലയാളി നഴ്സുമാർക്ക് തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളത്.
മികച്ച സേവന വേതന വ്യവസ്ഥകളാണ് ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്. 170 ആശുപത്രികളാണ് ഗ്രൂപ്പിന് ജർമനിയിൽ ആകെയുള്ളത്. തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക് മുഖാന്തിരം ആണ് നിയമനമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകൾ
ഗസ്റ്റ് അധ്യാപക നിയമനം
കൊല്ലം: കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, കോമേഴ്സ് വിഷയങ്ങളില്‍ നിയമനം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുടേയും പകര്‍പ്പ് സഹിതമുള്ള അപേക്ഷ മെയ് 21 നു വൈകിട്ട് അഞ്ചിനകം കോളജില്‍ ലഭ്യമാക്കണം. ഫോണ്‍: 0476 2864010, 9188900167.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: കൊട്ടിയം അസീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍, നൈറ്റ്‌സെക്യൂരിറ്റി, മള്‍ട്ടിടാസ്‌ക്, കുക്ക് തസ്തികകളിലെ ഒഴിവുകളിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം- 30 വയസ് മുതല്‍. സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഒ) എഫ്.ഐ.എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തില്‍ മെയ് 22നകം അപേക്ഷിക്കാം. ഫോണ്‍- 0474 2791597.
ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവ്
പത്തനംതിട്ട: കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന എം.ഇ ആന്റ് മാര്‍ക്കറ്റിംഗ് പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി ബ്ലോക്ക് കോര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദാനന്തര ബിരുദം. കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. പ്രായപരിധി : 2024 മെയ് എട്ടിന് 35 വയസില്‍ കൂടാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരാവണം. അപേക്ഷയും ബയോഡേറ്റയും ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില , കളക്ടറേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍കൂട്ട അംഗം /കുടുംബശ്രീ അംഗം/ കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സിഡിഎസ് ന്റെ സാക്ഷ്യപത്രവും ഉളളടക്കം ചെയ്യണം. നിയമന കാലാവധി സെപ്റ്റംബര്‍ 30 വരെ മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2221807.












Click it and Unblock the Notifications