ജർമ്മനിയില്‍ ജോലി: 100 ഒഴിവുകള്‍, ശമ്പളം 2.80 ലക്ഷം വരെ; നിയമനം സർക്കാർ വഴി
ജർമ്മനിയില്‍ ജോലി അവസരം തേടുന്നവർക്ക് മുന്നില്‍ വീണ്ടും സുവർണ്ണാവസരം തുറന്ന് കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ നോർക്ക. പതിവുപോലെ ജർമ്മനിയിലെ നഴ്സിങ് മേഖലയിലേക്കാണ് ഇത്തവണത്തേയും ഒഴിവ്. ആകെ 100 ഒഴിവുകളാണ് ഉള്ളത്. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിന്റെ ഭാഗമായുളള ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിന്റെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അവസാന തിയതി മെയ് 2
തിരഞ്ഞെടുക്കപ്പെടുന്നവരെ ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലാണ് നിയമിക്കുക്. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 മെയ് രണ്ടിനകം അപേക്ഷ നല്‍കേണ്ടതാണ്. ഇതിനോടകം ജര്‍മ്മൻ ഭാഷയിൽ ബി1 അല്ലെങ്കില്‍ ബി2 (ഫുള്‍ മോഡ്യൂള്‍) യോഗ്യത നേടിയവര്‍ക്കു മാത്രമേ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷ നല്‍കാന്‍ കഴിയൂ.

അപേക്ഷകർക്ക് വേണ്ട യോഗ്യത
ബി എസ് സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.
ശമ്പളം
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 2.81 ലക്ഷം രൂപയോളം ശമ്പളമായി ലഭിക്കും.
പ്രത്യേക ശ്രദ്ധയ്ക്ക്
നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് മുന്‍പ് അപേക്ഷ നല്‍കിയവര്‍ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ നല്‍കേണ്ടതില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന സർക്കാറിന് കീഴിലെ മറ്റ് ഒഴിവുകളെ കുറിച്ച് താഴെ വിശദമായി വായിക്കാം
ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്
ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിന് കീഴിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട മുട്ടത്തറ ഫ്ലാറ്റ് നിർമാണത്തിനായി ഡിപ്ലോമ (സിവിൽ) യോഗ്യതയുള്ള രണ്ട് ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അധിക യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ സഹിതം അപേക്ഷകൾ [email protected] എന്ന ഇ-മെയിൽ മുഖേനയോ, നേരിട്ടോ ഏപ്രിൽ 29ന് മുമ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് ഡിവിഷൻ, വിഴിഞ്ഞം, തിരുവനന്തപുരം-695521 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകർ മെയ് 2ന് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0471-2480349.
താൽക്കാലിക നിയമനം
ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും.
25-45പ്രായമുള്ള എഴുത്തും വായനയും അറിയുന്ന സർക്കാർ/ സർക്കർ ഇതര സ്ഥാപനങ്ങളിൽ രണ്ട് വർഷം സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്തിട്ടുള്ള ശാരീരിക ക്ഷമതയുളളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മേയ് ഒൻപതിന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
-
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറാകാം; ശമ്പളം ലക്ഷങ്ങള്‍ -
ഗൂഗിളിലെ ജോലി ആഡംബരമല്ല; വര്‍ഷത്തില്‍ ഒരു കോടി രൂപ ശമ്പളമില്ല: യാഥാത്ഥ്യം തുറന്നു പറഞ്ഞ് ടെക്കി -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications