Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമ്മനിയില്‍ ജോലി: മാസ ശമ്പളം 3.5 ലക്ഷം വരെ, വിസയും ടിക്കറ്റും ഫ്രീ, എല്ലാം സർക്കാർ വഴി

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന ജർമ്മനിയില്‍ തൊഴില്‍ അവസരം. നഴ്സുമാർക്കാണ് നിലവിലെ അവസരം. ഈ തസ്തികയിലെ ജോലി ആഗ്രഹിക്കുന്നവർക്കായി അനുബന്ധ ജർമ്മൻ ഭാഷാ പരിശീലനവും ഒഡെപെക് വഴി ലഭിക്കും.

വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. നവംബർ മാസത്തിലായിരിക്കും അഭിമുഖം. നഴ്‌സിംഗിൽ ബിരുദം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിംഗ്, ജനറൽ നഴ്‌സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

 germanyjob-

പ്രവർത്തിപരിചയം ആവശ്യമില്ല. പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും ഒഴിവുകള്‍ ലഭ്യമാണ്. പ്രായപരി 40 വയസ്സ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 10000 രൂപ പ്രതിമാസ സ്റ്റൈപ്പന്റോടെ (A1 മുതൽ B2 ലെവൽ വരെ) ഓഫ്‌ലൈൻ ജർമ്മൻ ഭാഷാ പരിശീലനം സൗജന്യമായി നൽകും (നിബന്ധനകൾ ബാധകം).

2400 മുതല്‍ 4000 യൂറോവരെയാണ് മാസ ശമ്പളം. അതായത് 2.11 ലക്ഷം മുതല്‍ 3.52 ലക്ഷം വരെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കരാർ കാലാവധി നീട്ടി നല്‍കുന്നതായിരിക്കും. ആഴ്ചയില്‍ 38.5 മണിക്കൂറായിരിക്കും ജോലി. ചില ആശുപത്രികള്‍ ആഴ്ചയില്‍ 40 മണിക്കൂർ വരെ ജോലി ആവശ്യപ്പെടുന്നുണ്ട്.

വിമാന ടിക്കറ്റ്, വിസ എന്നിവ സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് ബാധകമായി B2 ലെവൽ സർട്ടിഫിക്കറ്റ് നേടുന്നതിന് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം, സൗജന്യ വിസ പ്രോസസ്സിംഗ്, ജർമ്മൻ ഗവൺമെന്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെന്റ് പരിഭാഷയും പരിശോധനയും, ജർമ്മൻ ജീവിതശൈലിയുടെ സൗജന്യ പരിശീലനം, ആദ്യ ശ്രമത്തിൽ തന്നെ B2 ലെവൽ വിജയിക്കുന്നവർക്ക് 400 യൂറോ സമ്മാനം എന്നിവയും ലഭക്കും.

അഭിമുഖത്തില്‍ പങ്കെടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അതേസമയം, ഒഡെപെക് വഴി സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്കും നിയമനം നടക്കുന്നുണ്ട്. ബി എസ് സി നഴ്സിങ്ങ്, പിബിബി എസ് സി നഴ്സിങ്, എം എസ് സി നഴ്സിംഗ് ആണ് യോഗ്യത. കുറഞ്ഞത് രണ്ട് വർഷം പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. 4110 സൗദി റിയാലായിരിക്കും തുടക്കം ശമ്പളം.

എക്സ്പീരിയൻസ് അലവൻസും ലഭിക്കും. താമസവും വിസയും ടിക്കറ്റും സൗജന്യമാണ്. മെഡിക്കൽ കവറേജും ലഭിക്കും. ഉദ്യോഗാർത്ഥികൾ നവംബർ 2 ന് മുൻപായി രജിസ്റ്റർ ചെയ്യണം. നവംബർ 6 നും 8 നുമായി മുംബൈയിൽ വെച്ചാണ് അഭിമുഖം. വനിതാ നഴ്സുമാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് https://www.odepc.net/campaign/female-bsc-nurses-ksa/ എന്ന വെബ്സൈറ്റ് വഴി ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+